റോൾസ് റോയ്സ് കുളിനൻ ഇന്ത്യയിലും
ചെന്നൈ : ബ്രിട്ടീഷ് ലക്ഷ്യൂറി കാർ നിർമ്മാതാക്കളായ റോൾസ് റോയ്സ് അവരുടെ ലക്ഷ്യൂറി എസ്യുവി 'കുളിനൻ' ഇന്ത്യയിൽ അവതരിപ്പിച്ചു. ചെന്നൈയിലായിരുന്നു മോഡൽ അവതരണം നടന്നത്. റോൾസ് റോയ്സിന്റെ മറ്റു മോഡലുകളായ ഡ്വാൺ, റെയിത്, ഗോസ്റ്റ്, ഫാന്റം എന്നീ മോഡലുകൾക്ക് ,ശേഷമാണ് കുളിനനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
6.75 V12 ട്വിൻ ടർബോ എൻജിൻ 567 കുതിരശക്തി നൽകുന്നു.എക്സ് ഷോറൂം വില 6.95 കോടി രൂപയാണ്.ബുക്ക് ചെയ്ത് 9 മുതൽ 11 മാസം വരെ കാത്തിരുന്നാലേ വാഹനം കയ്യിൽ കിട്ടുകയുളൂ.