ട്രൈബർ ബുക്കിങ് മാസം ഈ 17 മുതൽ
ഇന്ത്യയിലെ കോംപാക് എംപിവി വാഹന ശ്രേണിയിലേക്ക് പുതിയൊരു മോഡലിനെ അവതരിപ്പിക്കുകയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ. ട്രൈബര്‍ എന്ന മോഡൽ ഓഗസ്റ്റ് 28-ന് വിപണിയിലെത്താനൊരുങ്ങുന്നു. ഈ വാഹനത്തിന്റെ ബുക്കിങ് ഓഗസ്റ്റ് 17 മുതല്‍ ആരംഭിക്കും.
റെനോയുടെ ഹാച്ച്ബാക്ക് മോഡലായ ക്വിഡിനും എംപിവി മോഡലായ ലോഡ്ജിക്കും ഇടയിലാണ് സെവന് സീറ്റര്‍ മോഡലായ ട്രൈബറിന്റെ സ്ഥാനം. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ എംപിവി മോഡലാണ് ട്രൈബര്‍.
ഇന്ത്യയിലെയും ഫ്രാന്‍സിലേയും റെനോ ടീം സംയുക്തമായി ഡിസൈന്‍ ചെയ്ത മോഡലാണ് ട്രൈബര്‍. നാല് മീറ്ററില്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാമെന്നതാണ് അള്‍ട്രാ മോഡുലാര്‍ ഡിസൈനിലുള്ള ട്രൈബറിന്റെ പ്രധാന ആകര്‍ഷണം.ഇന്ത്യന്‍ വിപണിയിലേക്കായി പ്രത്യേകം രൂപകല്പന ചെയ്ത ട്രൈബര്‍ പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടാണ് എത്തുന്നത്. പെട്രോള്‍ എന്ജിന് മാത്രമാണ് ട്രൈബറിലുള്ളത്. 72 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ട്രൈബറിലുള്ളത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്സ്മിഷന്.