ഉടന്‍ വരുന്നു റെഡ്മി നോട്ട് 10
റെഡ്മി അതിന്റെ നോട്ട് സീരിസില്‍ പുതിയ ഡിവൈസ് പുറത്തിറക്കാനൊരുങ്ങുകയാണ്. റെഡ്മി നോട്ട് 10 എന്ന പുതിയ ഡിവൈസ് അടുത്തിലെ AI ബെഞ്ച്മാര്‍ക്ക് പ്ലാറ്റ്ഫോമില്‍ കണ്ടെത്തി. 3സി പ്ലാറ്റ്ഫോമില്‍ നിന്നും ഡിവൈസിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലിസ്റ്റിങ് പ്രകാരം, വരാനിരിക്കുന്ന ഈ സ്മാര്‍ട്ട്ഫോണ്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ 79.2 എന്ന സ്കോറോടെ രണ്ടാം സ്ഥാനത്താണ്. AI ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് 133 എന്ന സ്കോറുമായി iQOO Z1 ആണ്. റെഡ്മി നോട്ട് 10നെക്കാള്‍ iQOO ഫോണിന് വളരെയധികം പോയിന്റ് കൂടുതലാണ് കൂടുതലാണ്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 9 ന്റെ പിന്‍ഗാമിയായിട്ടാണ് റെഡ്മി നോട്ട് 10 പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. റെഡ്മി നോട്ട് 10 സ്മാര്‍ട്ട്ഫോണില്‍ 8 ജിബി റാമായിരിക്കും ഉണ്ടായിരിക്കുക. 6.57 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയായിരിക്കും ഈ ഡിവൈസില്‍ ഉണ്ടായിരിക്കുകയെന്നും ഈ ഡിസ്പ്ലെ 1,080 x 2,520 പിക്സല്‍ എഫ്എച്ച്ഡി + റെസലൂഷനോടെയായിരിക്കും പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വാട്ടര്‍ ഡ്രോപ്പ് നോച്ചും ഈ നോട്ട് 10ന്റെ ഡിസ്പ്ലെയില്‍ ഉണ്ടായിരിക്കും. മീഡിയടെക് ഡൈമെന്‍സിറ്റി 820 5ജി ചിപ്സെറ്റുമായിട്ടാണ് റെഡ്മി നോട്ട് 10 പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 256 ജിബി ഇന്റേണല്‍ സ്റ്റോറേജും 2 ടിബി വരെ സ്റ്റോറേജ് എക്സ്പാന്‍ഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസില്‍ ഉണ്ടായിരിക്കും.
ഈ ഡിവൈസ് ആന്‍ഡ്രോയിഡ് 10 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്.120 ഹെര്‍ട്സ് റിഫ്രഫ് റേറ്റ്, എച്ച്ഡിആര്‍ 10+ വീഡിയോ പ്ലേബാക്ക്, 16 ജിബി റാം വരെ എന്നീ സവിശേഷതകളും ഈ ഡിവൈസില്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.