കേരള ബാങ്കിന് അംഗീകാരം
തിരുവനന്തപുരം: കേരള ബാങ്ക് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനു റിസര്‍വ് ബാങ്കിന്റെ അനുമതി. ഇതോടെ നവംബര്‍ ഒന്നിന് കേരള ബാങ്ക് യാഥാര്‍ഥ്യമാകും. ഇതുസംബന്ധിച്ച ആര്‍ബിഐയില്‍നിന്നുള്ള അനുമതി കത്ത് സര്‍ക്കാരിനു ലഭിച്ചു. ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. എന്നാല്‍ മലപ്പുറം ജില്ലാ ബാങ്കിന്റെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഇതിനെ മറികടന്നാണ് സംസ്ഥാനത്തിനു അംഗീകാരം ലഭിച്ചിരിക്കുന്നത്.