Wednesday, April 24, 2024
 
 
⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
News

സമ്പത്തിന്റെ നിയമനം കേരളത്തിന് ഗുണകരം; വിവാദങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രം

02 August 2019 12:57 PM

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ ന്യൂഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മുന്‍ പാര്‍ലമെന്‍റംഗമായ ഡോ. എ സമ്പത്തിനെ നിയമിക്കാന്‍ തീരുമാനിച്ചത് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും അതിനു ഉണ്ടാകുന്ന തടസ്സങ്ങൾ വേഗത്തിൽ മറികടക്കാനുമാണെന്ന് സർക്കാർ. ഇത് പരാജയപ്പെട്ട എം പി ക്ക് നൽകുന്ന ഒരു പദവി എന്ന തരത്തിൽ ചിലർ നടത്തുന്ന പ്രചാരണം തികച്ചും അസംബന്ധമാണ്. പദവിക്ക് അപ്പുറത്ത് പരിചയ സമ്പന്നനായ ഒരു പാർലമെന്റേറിയനെ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുവാൻ ഗുണപരമായ നിയോഗിക്കുന്ന ഒരു ഉത്തരവാദിത്വമാണ്

പിന്നെ എന്തിന് കാബിനറ്റ് പദവിയും സ്റ്റാഫും എന്ന ചോദ്യം ?

എല്ലാ സംസ്ഥനങ്ങൾക്കും കേന്ദ്ര സർക്കാരുമായി ലെയ്‌സണിങ് സാധ്യമാക്കുന്നതിന് മതിയായ സംവിധാനങ്ങൾ ഉണ്ട്. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട് ഒദ്യോഗികമായും അല്ലാതയുമായ ഇടപെടലിനായി ഇത്തരത്തിൽ ലെയിസണിംഗിനായി ആളുകളെ നിയോഗിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കാൻ പ്രത്യേക ഇടപെടലുകൾ വേണ്ടി വരുന്നില്ല. അതേസമയം ബിജെപി വിരുദ്ധ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ഒരു മുന്നണി ഭരിക്കുന്ന കേരളത്തിന് കേന്ദ്രത്തിൽ നിന്ന് അർഹമായ പരിഗണനകൾ നേടിയെടുക്കാൻ മതിയായ ഇടപെടലുകൾ സമയബന്ധിതമായി നടത്തിയാൽ മാത്രമേ കഴിയുകയുള്ളു.

പല കേന്ദ്രാവിഷ്കൃത പദ്ധതികളും വൈകുന്നതോ , നടപ്പാക്കാതെ പോകുന്നതോ ഇത്തരത്തിൽ വേണ്ട രീതിയിൽ ഇടപെടാൻ കഴിയാത്തതുകൊണ്ടാണ്. അതാതു വകുപ്പുകളിലെ മന്ത്രിമാരുമാരും ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടു മാത്രമേ കേരളത്തിന് അർഹമായ പദ്ധതികൾ സമയബന്ധിതമായി നേടിയെടുക്കാൻ കഴിയൂ. എന്നാൽ വകുപ്പ് മന്ത്രിമാരുമായി ആശയ വിനിമയം നടത്തുവാൻ സംസ്ഥാനത്ത് നിന്ന് മന്ത്രിമാർക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ വേണ്ട സമയത്ത് ഡൽഹിയിൽ എത്തുവാൻ കഴിഞ്ഞെന്നു വരില്ല. മന്ത്രിമാരുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഉദ്യോഗസ്ഥർ പോയാൽ അത് കാലതാമസം കൂടാതെ ഫലപ്രദമായി നടന്നുവെന്നും വരില്ല.

ഡൽഹി കേരളാ ഹൌസിലെ റസിഡന്റ് കമ്മീഷണർക്കും ഇത്തരത്തിൽ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച സമയബന്ധിതമായി നടത്തി ഇടപെടലുകൾ വേഗത്തിൽ നടത്തി കാര്യങ്ങൾ സാധിക്കുവാൻ കഴിഞ്ഞെന്നു വരില്ല. റസിഡന്റ് കമ്മീഷണർക്കും മറ്റ് ഉദ്യോഗസ്ഥർക്കും അതിനൊക്കെ മതിയായ പരിമിതികൾ നിലനിൽക്കുന്നുണ്ട്. അതേസമയം ക്യാബിനറ്റ് പദവിയിലുള്ള ഒരാൾക്ക് പ്രോട്ടോകാൾ പരിരക്ഷയോടെ ഏതു സമയത്തും ഒരു കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അവസരം ഉണ്ടാക്കുവാൻ കഴിയും. അത്തരം പ്രോട്ടോകോൾ പരിരക്ഷയ്ക്ക് വേണ്ടിയാണു ശ്രീ സമ്പത്തിനു ക്യാബിനറ്റ് പദവി സർക്കാർ അനുവദിച്ചത് . ദീർഘകാലത്തെ ലോകസഭ അംഗമെന്ന നിലയിൽ അദ്ദേഹത്തിന് ഡൽഹിയിലുള്ള പരിചയ സമ്പത്തും ഗുണം ചെയ്യും. മതിയായ സ്റ്റാഫ് അടക്കം കൃത്യമായി പ്രവർത്തിക്കുന്ന ഒരു ഓഫീസ് ഡൽഹിയിൽ ഉണ്ടാകുന്നത് കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ വേഗത്തിൽ സാധ്യമാക്കുവാൻ ഉപകരിക്കും.

അപ്പോൾ എം പി മാർ ?

മുൻപ് കേരളത്തിൽ നിന്ന് ഇടതുപക്ഷത്തെ പ്രധിനിധികരിച്ച് പരിചയ സമ്പന്നരായ നിരവധി എം പി മാർ ഉണ്ടായിരുന്നു. എന്നാൽ ഇക്കുറി അതില്ലാത്തതുകൊണ്ടു സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുന്നതിൽ ആ കുറവ് പ്രകടമാണ്. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന പ്രചാരണത്തിൽ യു ഡി എഫിന് വോട്ട് ചെയ്ത കേരളിയർ ഇപ്പോൾ അക്ഷരാർത്ഥത്തിൽ തങ്ങൾക്കു പറ്റിയ അബദ്ധം ഓർത്തു ദുഖിക്കുകയാണ്. വയനാട്ടുകാരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ പോലും വയനാട് എം പി ലോക്സഭയിൽ പോകുന്നില്ല. ജയിച്ചു പോയ കോൺഗ്രസ് എം പി മാരിൽ ഏറെയും ആദ്യമായി ലോക്സഭയിൽ എത്തുന്നവരാണ് എന്ന് മാത്രമല്ല പലർക്കും പാര്ലമെന്ററി രംഗത്ത് ഒരു മുന്പരിചയവും ഇല്ല. കേരളത്തിന്റെ ശബ്ദം ഡൽഹിയിൽ ഉയർത്താൻ ഇവർക്ക് കഴിയില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താൻ മാത്രം കഴിവുളള ഇവർ കേരളത്തിന് വേണ്ടി ഒരു വാക്കും എവിടെയും പറയില്ല.

അതിനുളള ഉദാഹരണമാണ് മുസ്ലിം ലീഗ് രാജ്യസഭാ അംഗം പി വി അബ്ദുൽ വഹാബിനെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മൊയീന്‍ അലിയുടെ പ്രസ്‍താവന. പാര്‍ലമെന്റില്‍ ശക്തമായി ഇടപെടുന്നതില്‍ നിരവധി തവണ ലീഗ് പ്രതിനിധികള്‍ക്ക് വീഴ്ചയുണ്ടായിയെന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ കൂടിയായ മോയിൻ അലി വിമർശിക്കുന്നത് നാം കണ്ടതാണ്. മുസ്ലീംന്യൂനപക്ഷത്തിന്റെ ശബ്ദമാകേണ്ട ഉത്തരവാദിത്തം പാലിച്ചില്ല. തെറ്റ് തിരുത്തുമെന്ന ശുഭാപ്തി വിശ്വാസം എംപിമാര്‍ തകര്‍ക്കുന്നുവെന്നും മൊയീന്‍ അലി പറയുകയുണ്ടായി

ഇത്തരത്തിൽ യു ഡി എഫ് എം പി മാരെ കുറിച്ച് അവരുടെ ഉള്ളിൽ തന്നെ ഈ അഭിപ്രയം ഉള്ളപ്പോൾ അവരെക്കൊണ്ട് കേരളത്തിന് അർഹമായ കേന്ദ്രാവിഷ്കൃത പദ്ധതികൾ അടക്കം എങ്ങനെ സാധ്യമാക്കുവാൻ കഴിയും. തെരഞ്ഞെടുപ്പ് തോറ്റാൽ വീട്ടിലിരിക്കണം എന്ന് കരുതുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് വ്യത്യസ്ത പ്രതികരണമുണ്ടാകും. അതുകൊണ്ടാണ് കേരളത്തിന് അർഹമായത് നേടിയെടുക്കാൻ കേന്ദ്രവുമായുള്ള ലേയസണിങ്ങിന് പരിചയ സമ്പന്നനായ ഒരാളെ നിയോഗിച്ചത്. അതിനെ പദവി നൽകി , ധൂർത്ത് എന്നൊക്കെ പറയുന്നത് തങ്ങളുടെ വീഴ്ചകൾ മറച്ചുവെക്കാൻ ഉള്ള തന്ത്രം മാത്രമാണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration