വിശപ്പിന്റെ സ്നേഹം; പശി
ഇന്ത്യയിൽ തന്നെ പ്രായം കുറഞ്ഞ സവിധായകനായ ആഷിഖ് ജിനുവിന്റെ രണ്ടാമത്തെ ഷോർട് ഫിലിം 'പശി' യുട്യൂബിൽ റിലീസ് ചെയ്തു. ഒരു ഡയലോഗു പോലുമില്ലാത്ത മൊബെയിൽ ഫോണിൽ ഷൂട്ട് ചെയ്ത 1.30 മിനിറ്റ് ദൈർഘ്യമുള്ള ഹൃദയസ്പർശിയായ ഹ്രസ്വചിത്രംമാണ് പശി. ആഷിഖ് ജിനു എന്ന 10 വയസ്സുകാരൻ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ എന്ന നാഷണൽറക്കോർഡ് ലഭിച്ച ഈ മിടുക്കന്റെ സംവിധാനമികവിൽ ഒരുങ്ങുന്ന രണ്ടാമത്തെ ഹൃസ്വചിത്രമാണിത്.
ചിത്രം കാണാം
ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് മാസ്റ്റർ ആദിത്ത് ദേവ്, സാൻഡിയ, അജിത്ത് കൊട്ടാരക്കര, ബേബി ഭവിക്ക് ദേവ് എന്നിവരാണ്. സി ബിൻ K M നിർമാണം ചെയ്തിരിക്കുന്ന ചിത്രംത്തിന്റെ കഥ- തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് ജിനു സേവ്യർ ഇടപ്പള്ളിയാണ്.ക്യാമറ ജീൻ EKMമും എഡിറ്റിങ്ങ് റനീഷ് ഒറ്റപ്പാലവും നിർവഹിച്ചിരിക്കുന്നു.