Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

ഏപ്രില്‍ മാസപെന്‍ഷനുള്ള ഉത്തരവ് പുറപ്പെടുവിച്ചു; ഉപഭോകതാക്കളുടെ തീയതി വിവരം ഇങ്ങനെ

26 March 2020 09:01 PM

തിരുവനന്തപുരം: ഏപ്രില്‍ മാസത്തിലെ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ട്രഷറിയില്‍ ആവശ്യമായ ആരോഗ്യസുരക്ഷാ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

അക്കൌണ്ടുള്ളവര്‍ക്ക് പണം അതിലെത്തും. ബഹളങ്ങളൊക്കെ ഒന്നൊതുങ്ങിയിട്ടു വാങ്ങുന്നതല്ലേ നല്ലതെന്നും പ്രായമായവര്‍ പെന്‍ഷന്‍ വാങ്ങാനാണെങ്കിലും പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും ഐസക് പറഞ്ഞു. മാസം ആദ്യം ട്രഷറിയില്‍ വന്‍തിരക്കാണ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരോഗ്യസുരക്ഷാ നിര്‍ദ്ദേശങ്ങള്‍ മനസിലാക്കിയിട്ടുള്ളവര്‍ക്കറിയാം, ഇനി ആ തിരക്ക് അനുവദിക്കാനാവില്ലെന്ന്. എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും പാലിക്കണം. ആവശ്യമായ എല്ലാ മുന്‍കരുതലുമെടുക്കുകയും വേണം.

രോഗപ്രതിരോധ ശക്തിയിലും മറ്റും വളരെ പുറകില്‍ നില്‍ക്കുന്ന വയോജനങ്ങളെ ഏറ്റവും കരുതലോടെ വേണം പരിചരിക്കാനെന്നും ഐസക് പറഞ്ഞു

ക്രമീകരണങ്ങള്‍ താഴെ പറയുന്നു ;

ഓരോ ട്രഷറിയില്‍ നിന്നും പിടിഎസ്ബി മുഖേനെ പെന്‍ഷന്‍ വാങ്ങുന്നവരെ അക്കൌണ്ട് നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 2 മുതല്‍ 7 വരെ താഴെ പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

  • ഏപ്രില്‍ 2 - പിടിഎസ്ബി അക്കൌണ്ട് നമ്പര്‍ പൂജ്യത്തിലും (0) ഒന്നിലും (1) അവസാനിക്കുന്നവര്‍
  • ഏപ്രില്‍ 3 - പിടിഎസ്ബി അക്കൌണ്ട് നമ്പര്‍ രണ്ടിലും (2) മൂന്നിലും (3) അവസാനിക്കുന്നവര്‍
  • ഏപ്രില്‍ 4 - പിടിഎസ്ബി അക്കൌണ്ട് നമ്പര്‍ നാലിലും (4) അഞ്ചിലും (5) അവസാനിക്കുന്നവര്‍
  • ഏപ്രില്‍ ആറ് - പിടിഎസ്ബി അക്കൌണ്ട് നമ്പര്‍ ആറിലും (6) ഏഴിലും (7) അവസാനിക്കുന്നവര്‍
  • ഏപ്രില്‍ ഏഴ് - പിടിഎസ്ബി അക്കൌണ്ട് നമ്പര്‍ എട്ടിലും (8) ഒമ്പതിലും (9) അവസാനിക്കുന്നവര്‍

നിലവിലുള്ള ടെല്ലര്‍ കൌണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും, പ്രവൃത്തി സമയം 9 മണി മുതല്‍ 5 മണി വരെയാക്കും.

പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവര്‍ ട്രഷറിയില്‍ വരരുത്. ട്രഷറിയില്‍ നേരിട്ട് എത്താന്‍ കഴിയാത്തവര്‍ വ്യക്തിഗത ബാങ്ക് അക്കൌണ്ടുകളുടെ വിവരങ്ങള്‍ ഒപ്പിട്ട ചെക്കിനൊപ്പം സമര്‍പ്പിച്ചാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും.ഒരു സമയം കൌണ്ടറിനു മുന്നില്‍ 5 പേരെ മാത്രമേ അനുവദിക്കൂ. ഒരു മീറ്റര്‍ അകലം പാലിക്കുകയും വേണം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration