Friday, March 29, 2024
 
 
⦿ സ്വർണ്ണവില സർവകാല റെക്കോർഡിൽ; ചരിത്രത്തിലാദ്യമായി അമ്പതിനായിരം കടന്നു ⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
News Technology

കിടിലൻ ഫീച്ചേഴ്‌സുമായി വൺ പ്ലസ് നോർഡ് എത്തി; വില 24,999 രൂപ മുതൽ

22 July 2020 10:40 AM

വൺപ്ലസ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സ്മാർട്ഫോൺ വൺ പ്ലസ് നോർഡ് അവതരിപ്പിച്ചു. ഓഗ്മെന്റ്ഡ് റിയാലിറ്റി എന്ന സാങ്കേതിക വിദ്യയിലൂടെയാണ് കമ്പനി ഫോൺ അവതരിപ്പിച്ചത്. ലോകത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സാങ്കേതിക വിദ്യയിലൂടെ ഫോൺ അവതരിപ്പിക്കുന്നത്. വൺപ്ലസ് ഫോണുകൾക്ക് വില ക്രമാതീതമായി ഉയരുന്നു എന്ന വിമർശനം അവസാനിപ്പിച്ച് പോക്കറ്റിൽ ഒതുങ്ങുന്ന വിലയ്ക്കാവും വൺപ്ലസ് നോർഡ് എത്തുക എന്ന റിപ്പോർട്ട് ശരിവയ്ക്കും വിധം വൺപ്ലസ്സിന്റെ ഏറ്റവും വിലക്കുറവുള്ള പ്രീമിയം സ്മാർട്ട്ഫോൺ ആയാണ് നോർഡിന്റെ വരവ്.

6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് വൺ പ്ലസ് നോർഡ് എത്തുന്നത്. ഇതിൽ 8 ജിബി റാം, 12 ജിബി റാം പതിപ്പുകളുടെ ഓൺലൈൻ വില്പന അടുത്ത മാസം 4-ന് ആമസോൺ, വൺപ്ലസ് വെബ്‌സൈറ്റുകളിലൂടെ ആരംഭിക്കും. 6 ജിബി റാമുള്ള നോർഡ് വാങ്ങാൻ ആഗ്രഹിക്കുന്നവർ അല്പം കൂടെ കാത്തിരിക്കണം. സെപ്റ്റംബറിൽ മാത്രമേ 6 ജിബി റാമുള്ള നോർഡിന്റെ വില്പന ആരംഭിക്കൂ. അമേരിക്കൻ എക്സ്പ്രസ്സ് കാർഡ് വഴി വൺപ്ലസ് നോർഡ് വാങ്ങുന്നവർക്ക് 2,000 രൂപയുടെ ഡിസ്‌കൗണ്ടുമുണ്ട്.

oneplus Nord price: OnePlus Nord launched with 6 cameras at Rs ...

ബ്ലൂ മാർബിൾ, ഗ്രേയ്‌ ഓനിക്സ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് വൺപ്ലസ് നോർഡ് വില്പനക്കെത്തിയിരിക്കുന്നത്. രണ്ട് നാനോ സിമ്മുകൾ പ്രവർത്തിപ്പിക്കാവുന്ന വൺപ്ലസ് നോർഡ് ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ ഓക്‌സിജൻഓഎസ് 10.5 ഓപ്പറേറ്റിംഗ് സസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.44-ഇഞ്ച് ഫുൾ എച്ഡി+ (1,080x2,400 പിക്സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ ഹാൻഡ്സെറ്റിന്. 20:9 ആണ് ആസ്പെക്ട് റേഷ്യോ. കോർണിങ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയുള്ള ഡിസ്പ്ലേയിൽ നൈറ്റ് മോഡ്, റീഡിങ് മോഡ്, വീഡിയോ എൻഹാൻസർ ഫീച്ചറുകളുണ്ട്. അഡ്രെനോ 620 GPU-വുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ട-കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 765G SoC പ്രൊസസ്സർ ആണ് വൺപ്ലസ് നോർഡിൽ.

48 മെഗാപിക്സൽ സോണി IMX586 പ്രൈമറി സെൻസർ (f/1.75 ലെൻസ്), 8 മെഗാപിക്സൽ സെക്കന്ററി സെൻസർ (അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്), 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ f/2.4 മാക്രോ ലെൻസ് എന്നിവ ചേർന്ന ക്വാഡ് പിൻ കാമറ സെറ്റപ്പ് ആണ് നോർഡിന്. മാത്രമല്ല ഏറ്റവും കൃത്യതയുള്ള ഫോട്ടോകൾക്കും വിഡിയോകൾക്കുമായി പ്രധാന സെൻസറിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ടുമുണ്ട്. സെൽഫി, വീഡിയോ കോളിംഗ് എന്നിവയ്ക്കായി 32-മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 8-മെഗാപിക്സൽ സെക്കന്ററി ഷൂട്ടറും (വൈഡ് ആംഗിൾ) ചേർന്ന ഡ്യുവൽ ക്യാമെറയാണ് നോർഡിന്റെ മുൻപിൽ ക്രമീകരിച്ചിരിക്കുന്നത്. വൺപ്ലസ് 8 സ്മാർട്ട് ഫോണിനുപോലും ഡ്യുവൽ സെൽഫി കാമറ സംവിധാനമില്ല.


30W വാർപ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,115mAh ബാറ്ററി ആയിരിക്കും വൺപ്ലസ് നോർഡിന്. 256 ജിബി UFS 2.1 സ്റ്റോറേജ് പക്ഷെ വർദ്ധിപ്പിക്കാൻ സാധിക്കില്ല. 5ജി , 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്/ NavIC, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration