Friday, March 29, 2024
 
 
⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ
News

വീട്ടമ്മയുടെ കൊലപാതകത്തില്‍ ദുരൂഹത, കാറിനു പിന്നാലെ പൊലീസ്

02 June 2020 11:04 AM

കോട്ടയം: കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റു പരുക്കേറ്റ ഇവരുടെ ഭര്‍ത്താവ് അബ്‌ദുള്‍ സാലി (65) ഗുരുതരാവസ്ഥയിലാണ്. വീടിനുള്ളിലാണ് ദമ്പതികളെ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെ പത്തിനു അക്രമിസംഘം എത്തിയതായാണ് പൊലീസിന്റെ നിഗമനം. അബ്‌ദുള്‍ സാലിയുടെ വീട്ടിലുണ്ടായിരുന്ന കാര്‍ മോഷണം പോയിട്ടുണ്ട്. കാറുമായി ഒരാള്‍ പോകുന്നത് തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദുരൂഹത നീക്കണമെങ്കില്‍ കാറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണം. കാറിനു പിന്നാലെയാണ് അന്വേഷണസംഘം ഇപ്പോള്‍. മൊബെെല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. കൊല്ലപ്പെട്ട ഷീബയുടെ സ്വര്‍ണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. കയ്യില്‍ ധരിച്ചിരുന്ന വളകള്‍ കാണാനില്ലെന്ന് ഷീബയുടെ ഭര്‍തൃസഹോദരന്‍ പറഞ്ഞു.

ഈ വീടുമായി പരിചയമുള്ള ആരോ ആണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. വീടിന്റെ ഹാളിനുള്ളിലെ മേശപ്പുറത്ത് ഒരു ഗ്ലാസ് പൊട്ടിയ നിലയില്‍ കിടക്കുന്നുണ്ട്. പരിചയമുള്ള ആരോ വന്നപ്പോള്‍ വെള്ളമോ ചായയോ കൊടുത്ത ഗ്ലാസ് ആകുമിതെന്നാണ് പൊലീസ് കരുതുന്നത്. അടുക്കളയില്‍ ചപ്പാത്തി വേവിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷീബ. വീട്ടിലേക്ക് ആരോ വന്നപ്പോള്‍ ചപ്പാത്തി ഉണ്ടാക്കുന്നത് നിര്‍ത്തി ഹാളിലേക്ക് വന്നതാകുമെന്നും പൊലീസ് കരുതുന്നു. ഗുരുതരാവസ്ഥയിലുള്ള ഷീബയുടെ ഭര്‍ത്താവ് അബ്‌ദുള്‍ സാലിക്ക് ഓര്‍മ തെളിഞ്ഞാല്‍ കേസില്‍ നിര്‍ണായ വഴിത്തിരിവുണ്ടാകും.

വീട്ടിലെ പാചക വാതകം തുറന്നു വിട്ട നിലയിലായിരുന്നു. ദമ്പതികള്‍ ആക്രമിക്കപ്പെട്ട കാര്യം ഇന്നലെ വെെകീട്ടാണ് നാട്ടുകാര്‍ അറിയുന്നത്. പാചകവാതകത്തിന്റെ ഗന്ധം രൂക്ഷമായതോടെയാണ് നാട്ടുകാര്‍ തെരച്ചില്‍ നടത്തുന്നത്. പാചകവാതകത്തിന്റെ മണം വരുന്നത് എവിടെ നിന്നാണെന്ന് അന്വേഷിച്ചപ്പോഴാണ് വീടിനുള്ളില്‍ ദമ്പതികള്‍ ആക്രമിക്കപ്പെട്ട നിലയില്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഷീബയുടെയും ഭര്‍ത്താവിന്റെയും ശരീരത്തില്‍ വൈദ്യുതിവയര്‍ കെട്ടി വച്ചിരുന്നു. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിലെ സാധനങ്ങളെല്ലാം തട്ടിമറിച്ച നിലയിലാണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration