പ്രവാസി ആത്മഹത്യ; ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്ക്
തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്. എന്നാൽ ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ ബന്ധുക്കളടക്കം ആരോപണം ഉന്നയിച്ച ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയെ സംരക്ഷിക്കുന്ന മറുപടിയാണ് മുഖ്യമന്ത്രി ഇന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രേമേയത്തിന് നിയമസഭയില്‍ നൽകിയത്.
തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് വിപുലമായ അധികാരങ്ങളാണ് ഇപ്പോഴുള്ളത്. സെക്രട്ടറിമാരുടെ ഈ അധികാരങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് മറികടക്കാനുള്ള അധികാരം പരിമിതപ്പെടുത്തും. സെക്രട്ടറിക്ക് മറിച്ച് അഭിപ്രായമുണ്ടെങ്കില്‍ അത് മിനുട്സില്‍ രേഖപ്പെടുത്തണം. ഇതിനായി പഞ്ചായത്ത്, നഗരസഭാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.