നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങും എന്നത് വ്യാജ വാർത്ത
തിരുവനനതപുരം : നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങും എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നു കെഎസ്ഇബി. സോഷ്യൽ മീഡിയകളിലൂടെയാണ് നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങും എന്ന മെസ്സജുകൾ പ്രചരിക്കുന്നത്. ഇത്തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നു സ്റ്റേറ്റ് പോലീസ് സെന്ററും അറിയിച്ചു.