നിവിൻ പോളി-രാജീവ് രവി ചിത്രം : തുറമുഖം
രാജീവ് രവി ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു . തുറമുഖം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ഷെഡ്യൂൾ പൂർത്തിയായി.കണ്ണൂർ ആണ് പ്രധാന ലൊക്കേഷൻ.
ബിജു മേനോൻ,നിമിഷ സജയൻ,ഇന്ദ്രജിത്ത്,അർജുൻ അശോകൻ,പൂർണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി തുടങ്ങിവമ്പൻ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു.ടോവിനോ ചിത്രം മറഡോണ നിർമ്മിച്ച സുകുമാർ തെക്കേപ്പാട്ട് ആണ് തുറമുഖവും നിർമ്മിക്കുന്നത് .
2016ൽ ദുൽഖർ സൽമാൻ നായകനായി എത്തിയ കമ്മട്ടിപ്പാടമാണ് രാജീവ് രവി അവസാനമായി സംവിധാനം ചെയ്ത ചിത്രം.ഈ ചിത്രത്തിലൂടെ വിനായകനും മണികണ്ഠനും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടുകയുണ്ടായി.