Friday, March 29, 2024
 
 
⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ
News Automobiles

ടര്‍ബോ കരുത്തില്‍ കിക്‌സ്

29 April 2020 10:32 PM

ആഭ്യന്തര വിപണിയിൽ മിഡ്-സൈസ് എസ്‌യുവികൾ അരങ്ങുവാഴുന്നതിനിടയിൽ ജാപ്പനീസ് നിർമാതാക്കളായ നിസാൻ 2019 ജനുവരിയിൽ കിക്‌സിനെ അവതരിപ്പിച്ചു. ഇതേസമയം തന്നെയാണ് ടാറ്റ ഹാരിയറും അരങ്ങേറ്റം കുറിക്കുന്നത്.

Nissan Kicks SUV booking kicks off, feature list revealed - Auto News

ടെറാനോയിലൂടെ രാജ്യത്ത് തെളിയിക്കപ്പെട്ട എഞ്ചിൻ ലൈനപ്പും അതോടൊപ്പം അതേ പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായിരുന്നിട്ടും കിക്‌സിന് രാജ്യത്ത് ഒരു പുത്തൻ മോഡലിനെ തന്നെ അവതരിപ്പിക്കാൻ ബ്രാൻഡിന് സാധിച്ചു എന്നതാണ് വാസ്തവം. എന്നാൽ കഴിഞ്ഞ പതിനഞ്ച് മാസമായി അതിന്റെ വിൽപ്പന കണക്കുകൾ നിസാനെ തൃപ്‌തിപ്പെടുത്തുന്നത് ആയിരുന്നില്ല. ഈ മാസം മുതൽ പ്രാബല്യത്തിൽ വന്ന കർശനമായ ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും വിൽപ്പന മെച്ചപ്പെടുത്തുന്നതിനുമായി നിസാൻ കിക്‌സിനെ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിക്കാൻ തയാറെടുക്കുകയാണ്.

ഇതിൽ ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ ശ്രേണിയിലെ ഏറ്റവും ശക്തമായ എഞ്ചിനാകും വരാനിരിക്കുന്ന കിക്‌സിൽ ജാപ്പനീസ് നിർമാതാക്കൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. നിസാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം കമ്പനി വ്യക്തമാക്കിയത്. പുതിയ എഞ്ചിന്റെയും എക്സ്-ട്രോണിക് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെയും സംയോജനം ഉയർന്ന ഇന്ധനക്ഷമതയും പ്രകടനവും പ്രദാനം ചെയ്യുമെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ രാകേഷ് ശ്രീവാസ്‌തവ അഭിപ്രായപ്പെട്ടു. 1.3 ലിറ്റർ KR13 DDT ടർബോചാർജ്‌ഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ പരമാവധി 156 bhp കരുത്തും 254 Nm torque ഉം ഉത്‌പാദിപ്പിക്കാൻ പര്യാപ്‌തമാണ്.

Nissan Offers Benefits Of Up to Rs 1.10 Lakh On The Kicks

പ്രശസ്തമായ ജിടി-ആർ എഞ്ചിനിൽ നിന്ന് കടമെടുത്ത സിലിണ്ടർ കോട്ടിംഗ് സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. മികച്ച എഞ്ചിൻ കാര്യക്ഷമതയും ഉയർന്ന ഇന്ധനക്ഷമതയും അതനുസരിച്ചുള്ള പ്രകടനവും നിസാൻ പ്രാപ്‌തമാക്കുന്നു. എക്സ്-ട്രോണിക് സിവിടി അതിന്റെ സെഗ്‌മെന്റിലെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓട്ടോമാറ്റിക് ഗിയർബോക്സ് ആണെന്നും കമ്പനി അവകാശപ്പെടുന്നു. മാനുവൽ ഗിയർബോക്‌സ് പോലുള്ള ഡ്രൈവിംഗ് അനുഭവം നൽകുന്ന എട്ട്-ഘട്ട എം മോഡ് ഇതിൽ അവതരിപ്പിക്കുന്നു. എക്സ്-ട്രോണിക് സിവിടിക്ക് 40 ശതമാനം കുറവ് ഘർഷണം ഉള്ളതിനാൽ ഉയർന്ന ഇന്ധനക്ഷമതയും ആക്സിലറേഷൻ പ്രതികരണവും സാധ്യമാക്കുന്നുവെന്ന് നിസാൻ പറഞ്ഞു.

ഫെബ്രുവരി ആദ്യം നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ റെനോ ഡസ്റ്ററിലും പുതിയ ടർബോ പെട്രോൾ എഞ്ചിൻ പ്രാദേശിക അരങ്ങേറ്റം നടത്തിയിരുന്നു. ബി‌എസ്‌-VI കംപ്ലയിന്റിലേക്ക് നവീകരിച്ചതാണ് ഈ യൂണിറ്റ്. കൂടാതെ സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സും ഇത് വാഗ്ദാനം ചെയ്യും. 2020 പതിപ്പ് വിൽപ്പനക്ക് എത്തുമ്പോൾ നിസാൻ കൂടുതൽ മികച്ച സവിശേഷതകൾ കിക്‌സിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഇവയെല്ലാം ആഭ്യന്തര വിപണിയിലെ മറ്റ് എസ്‌യുവികളുമായി കിടപിടിക്കാൻ പുത്തൻ മോഡലിനെ സഹായിക്കും എന്നുതന്നെ പ്രതീക്ഷിക്കാം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration