നിസാന്‍ ലീഫ് കേരള സെക്രട്ടറിയേറ്റില്‍
തിരുവനന്തപുരം : ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുന്ന ഈ കാലത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്കി വരുകയാണ് കേരള സർക്കാരും. കെഎസ്ആര്‍ടി ഇലക്ട്രിക് ബസുകൾ പരീക്ഷണ ഓട്ടം നടത്തുന്നത് കൂടാതെ കേരളം സ്വന്തമായി നീം ജി എന്നറിയപ്പെടുന്ന ഇലക്ട്രിക്ക് ഓട്ടോ സ്വന്തമായി നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. വൈകാതെ തന്നെ ഇലക്ട്രിക്ക് ബസ് രംഗത്തേക്കും കേരളം ചുവടുവയ്ക്കും.
ഈ സഹചര്യത്തിലാണ് നിസാൻ കാർ നിർമ്മാതാക്കളുടെ ലീഫ് എന്ന ഇലക്ട്രിക്ക് കാർ കേരള സെക്രട്ടറിയേറ്റിൽ എത്തിയത്. ന്യൂസ് 18 കേരളയാണ് ചിത്രം ഉൾപ്പെടെ ഈ വിവരം പുറത്തു വിട്ടത്.
ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന നിസാന്‍ ലീഫ് ഇലക്ട്രിക് ഹാച്ച്ബാക്ക് മോഡലാണ് കേരളത്തിൽ എത്തിയത്.
സെക്രട്ടറിയേറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യുന്ന ലീഫിന്റെ ചിത്രമാണ് വാര്‍ത്തയിലുള്ളത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഗ്രീന്‍ നമ്പര്‍ പ്ലേറ്റിലാണ് ഈ ലീഫ്. നേരത്തെ നിരവധി തവണ ലീഫ് ഇലക്ട്രിക് ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ലോഞ്ചിന് മുന്നോടിയായി വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ക്കായി ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ലീഫ് ഇവി മോഡല്‍ നിസാന്‍ നല്കി തുടങ്ങിയത്.
ഇതിലൊന്നാണ് കേരള സെക്രട്ടറിയേറ്റിലുമെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി വഴിയാണ് ലീഫ് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കെത്തുന്നത്. അതിനാല്‍ അല്പം ഉയര്‍ന്ന വിലയും ഇലക്ട്രിക് ഹാച്ച്ബാക്കിന് പ്രതീക്ഷിക്കാം.
നേരത്തെ ഹ്യൂണ്ടായ് അവരുടെ കോന എന്ന മോഡലിന്റെ ഇലക്ട്രിക്ക് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ലീഫിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാം.