പുതിയ പജേറോ സ്പോർട് 2020
കിടിലൻ മാറ്റങ്ങളുമായാണ് പുതിയ പജേറോ സ്പോര്‍ട്ട് എത്തുന്നു. പുത്തന്‍ മോഡലിന്റെ മുന്‍ഭാഗത്തായി മൂന്ന് ക്രോം പതിപ്പിച്ച അഴികള്‍ വരുന്ന ഗ്രില്ലാണ് നല്‍കിയിരിക്കുന്നത്. ബമ്ബറിന് നടുഭാഗത്തായി വലിയ എയര്‍ ഇന്റേക്കും അതിന്റെ വശങ്ങളിലായി ക്രോം പതിപ്പിച്ചിട്ടുണ്ട്. നിലവിലെ മോഡലിനേക്കാള്‍ ഉയരത്തിലാണ് ഫോഗ് ലാമ്ബുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. മോഡലിന്റെ പിന്‍ഭാഗത്തായി പുതിയ റിയര്‍ ബമ്പറും ട്വീക്ക്ഡ് ടെയില്‍ ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്.
പുതിയ രൂപത്തിലുള്ള അലോയ് വീലുകളും സില്‍വര്‍ റൂഫ്റെയ്ലുകളും നല്‍കിയിട്ടുണ്ട്. അകത്തളം പൂര്‍ണമായും കറുത്ത നിറത്തിലാണ് എന്നാല്‍ സെന്റര്‍ കണ്‍സോള്‍, സ്റ്റിയറിങ് വീല്‍, ഡ്രൈവര്‍ സൈഡ് ഡാഷ്ബോര്‍ഡ്, ഗിയര്‍ നോബ്, ഡോര്‍ ഹാന്‍ഡില്‍ സില്‍വര്‍ നിറത്തിലാണ്. 8 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലാണ് പുതിയ മോഡല്‍ ഒരുങ്ങിയിരിക്കുന്നത്.
പജേറോ സ്പോര്‍ട്ടിന്റെ പുതിയ പതിപ്പിന് കരുത്ത് പകരാന്‍ 180 ബിഎച്പി കരുത്തും 430 എൻഎം ടോര്‍ക്കും നൽകുന്ന 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ്. മോഡലിന്റെ ഇന്ത്യയിലെ ലോഞ്ചിനെപ്പറ്റി കമ്പനി വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.