നോക്കിയയുടെ 5310 എക്സ്പ്രസ് മ്യൂസിക് ഫോണ്‍ വീണ്ടും വിപണിയിലേക്ക്
നോക്കിയ 5310 ഫീച്ചര്‍ഫോണ്‍ ജൂണ്‍ 16ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.2007 -ല്‍ നോക്കിയ പുറത്തിറക്കിയ എക്സ്പ്രസ് മ്യൂസിക് 5130 മോഡലാണ് എച്ച്എംഡി ഗ്ലോബല്‍ വീണ്ടും വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നത്. പഴയ എക്സ്പ്രസ് മ്യൂസിക് ഫോണിനു സമാനമായി ഒരു വശത്ത് മ്യൂസിക് പ്ലേ ബാക്ക് ബട്ടനുകളും, കളിലും താഴെയുമായി രണ്ട് സ്പീക്കറുകളും പുതിയ ഫോണിലും ലഭ്യമാണ്.
2.4 ഇഞ്ച് ക്യുവിജിഎ കളര്‍ ഡിസ്പ്ലേ, ഡ്യുവല്‍ ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകള്‍, ഫിസിക്കല്‍ കീപാഡ് എന്നിവയുമായാണ് ഈ പുറത്തിറക്കുന്നത്. ഫോണ്‍ നോക്കിയ സീരീസ് 30+ സോഫ്റ്റ്വെയറിലാണ് പ്രവര്‍ത്തിക്കുന്നത്.ഈ ഫീച്ചര്‍ഫോണ്‍ വൈറ്റ് / റെഡ്, ബ്ലാക്ക് / റെഡ് കളര്‍ ഓപ്ഷനുകളില്‍ വിപണിയില്‍ ലഭ്യമാകും. മീഡിയാ ടെക്കിന്റെ എംടി 6260എ പ്രൊസസര്‍, 1.200 എംഎഎച്ച് റിമൂവബിള്‍ ബാറ്ററി മറ്റു പ്രത്യേകതകള്‍.
30 ദിവസം സ്റ്റാന്‍ഡ് ബൈ ചാര്‍ജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. എട്ട് എംബി റാമും 16 എംബി സ്റ്റോറേജ് ള്ള ഫോണില്‍ 32 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്. നോക്കിയ സീരീസ് 30 പ്ലസ് സോഫ്റ്റ് വെയറിലാകും ഫോണ്‍ പ്രവര്‍ത്തിക്കുക.