എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി എസ്.ബി.ഐ
മുംബൈ: ജനുവരി ഒന്ന് മുതല്‍ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി എസ്.ബി.ഐ. തട്ടിപ്പുകള്‍ തടയാന്‍ ഒ.ടി.പി ഉപയോഗിച്ച് പണം പിന്വലിക്കാനാവുന്ന സംവിധാനമാണ് എസ്.ബി.ഐ ഒരുക്കുന്നത്.
10,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് പുതിയ സംവിധാനം ബാധകമാവുക. രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെയാണ് സേവനം ലഭ്യമാകുക. പുതിയ രീതിയനുസരിച്ച് എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം പിൻവലിക്കുമ്പോൾ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക് വരുന്ന ഒ.ടി.പി കൂടി നല്‍കണം. ഇതല്ലാതെ പണം പിന്‍വലിക്കുന്നതിന് മറ്റ് മാറ്റങ്ങളില്ലെന്ന് എസ്.ബി.ഐ അറിയിച്ചു.
മറ്റ് എ.ടി.എം കൗണ്ടറുകളില്‍ പുതിയ സംവിധാന പ്രകാരം പണം പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.