കിളവന്മാർ എങ്ങോട്ടാ ? | കിടിലൻ മറുപടി നൽകി മുകേഷ്
നടനും എംഎൽഎയുമായ മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റും അതിലെ കമന്റിന്റെ മറുപടിയുമാണ് ഇപ്പോൾ വൈറൽ. നടൻ മമ്മൂട്ടിക്കൊപ്പം മുകേഷ് നിൽക്കുന്ന ഒരു ഫോട്ടോ അദ്ദേഹം അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ഈ ഫോട്ടോക്ക് താഴെ ആണ് മുകേഷിനെയും മമ്മൂട്ടിയെയും കിളവൻമാർ എന്ന് വിളിച്ചു കമന്റ് വന്നത്. അല്പം കഴിഞ്ഞതും മുകേഷിന്റെ റിപ്ലൈയും എത്തി.
കിളവന്മാർ എങ്ങോട്ട് എന്നാണ് സിറാജ് ബിൻ ഹംസ എന്ന ഒരാൾ കമന്റ് ചെയ്തത്. എന്നാൽ കമന്റ് മുതലാളിക്ക് അറിയില്ലായിരുന്നു പുള്ളി സംസാരിക്കുന്നത് കൗണ്ടറുകളുടെ ആശാൻ മുകേഷിനോട് ആണെന്ന്. മുകേഷിന്റെ പുറകെ വന്ന റിപ്ലൈ ഇങ്ങനെ ആയിരുന്നു. ഞങ്ങളുടെ പഴയ കൂട്ടുകാരൻ ഹംസക്കയെ ഒന്ന് കാണാൻ പോകുകയാണ്. മുകേഷിന്റെ റിപ്ലൈ വൈറൽ ആയതോടെ ഇത് വച്ചുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.