ലാലേട്ടൻ ലാലേട്ടനായി വന്ന അഞ്ച് ചിത്രങ്ങൾ
മലയാളത്തിന്റെ അഭിനയ ഇതിഹാസത്തിന് ഇന്ന് പിറന്നാൾ
1. ഇതാ ഇന്ന് മുതൽ
ടിഎസ് സുരേഷ് ബാബു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് "ഇതാ ഇന്ന് മുതൽ". ശങ്കർ നായകനായ ചിത്രത്തിൽ ശ്രീനാഥ്, മണിയൻപിള്ള രാജു, ജഗതി ശ്രീകുമാർ, ഭുവന ശരവണ, റാണി പദ്മിനി തുടങ്ങി വലിയൊരു താരനിര തന്നെ ഉണ്ടായിരുന്നു. ഈ ചിത്രത്തിലാണ് ആദ്യമായി മോഹൻലാൽ മോഹൻലാലായി തന്നെ എത്തുന്നത്. മമ്മൂട്ടിയും ഈ ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തുന്നുണ്ട് എങ്കിലും , ജയമോഹൻ എന്ന കഥാപാത്രമായാണ് എത്തിയത്.1984ലാണ് ചിത്രം റിലീസ് ചെയ്തത്.
2. മനു അങ്കിൾ
ലാലേട്ടൻ ലാലേട്ടനായി എത്തിയ ഏറ്റവും പ്രശസ്തമായ ചിത്രമായിരുന്നു "മനു അങ്കിൾ". ഡെന്നിസ് ജോസഫ് ആയിരുന്നു സംവിധായകൻ. 1988ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ.മിന്നൽ പ്രതാപനായി അഥിതി വേഷത്തിൽ സുരേഷ് ഗോപി അഭിനയിച്ചപ്പോൾ മോഹൻലാലായി തന്നെയാണ് ലാലേട്ടൻ ചിത്രത്തിൽ അഭിനയിച്ചത്.
3.കടൽ കടന്ന് ഒരു മാത്തുക്കുട്ടി
2013ൽ രഞ്ജിത്ത് സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായ ചിത്രമാണ് "കടൽ കടന്ന് ഒരു മാത്തുക്കുട്ടി ". ഈ ചിത്രത്തിൽ മലയാളത്തിലെ നിരവധിപേരാണ് അഥിതി വേഷത്തിൽ എത്തിയത്. മോഹൻലാൽ മോഹൻലാലായി തന്നെ എത്തിയ ചിത്രത്തിൽ, ജയറാം, ദിലീപ്, ബിന്ദു പണിക്കർ, ജഗദീഷ്, ഇടവേള ബാബു, മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി, മഞ്ജു പിള്ള എന്നിവരും അതെ പേരുകളിൽ നടി നടന്മാരായി തന്നെയാണ് അഭിനയിച്ചത്.
4. രസം
2015ൽ രാജീവ്നാഥ് സംവിധാനം ചെയ്ത ചിത്രത്തിലാണ് ലാലേട്ടൻ വീണ്ടും ലാലേട്ടനായി എത്തിയത്.ഇന്ദ്രജിത് നായകനായ ചിത്രത്തിൽ മോഹൻലാൽ എന്ന നടനായി തന്നെ വളരെ പ്രധാനപ്പെട്ട വേഷമാണ് ചെയ്തത്.
5. ആദി
2018ൽ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലും ലാലേട്ടൻ അഭിനയിച്ചു.ലാലേട്ടനും പ്രണവുമായി ഉള്ള സീനാണ് ചിത്രത്തിൽ ഉള്ളത്.