മുണ്ടും വേഷ്ടിയും ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയത് കേരളീയ വേഷത്തിൽ. രാവിലെ കൊച്ചിയിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ ഗുരുവായൂരിൽ ഇറങ്ങി ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി മുണ്ടും മേൽമുണ്ടും ധരിച്ചാണ് മോദി ക്ഷേത്ര ദര്‍ശനത്തിന് വന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും കേരളീയ വേഷത്തിൽ തന്നെ പ്രധാനമന്ത്രിയെ അനുഗമിച്ചു.
ഗുരുവായൂർ ക്ഷേത്രം ദിവ്യമാണ്. രാജ്യത്തിന്റെ പുരോഗതിക്കായി പ്രാർത്ഥിക്കുന്നുവെന്ന് മോദിയുടെ ട്വീറ്റ്:
ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു pic.twitter.com/fQpK3JWuB7
— Narendra Modi (@narendramodi) June 8, 2019