സര്‍പ്രൈസ് സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിയില്‍
ക്രിക്കറ്റ് പ്രിയനായ മാലിദ്വീപ് പ്രസിഡന്റിന് സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊളി ഒരു ക്രിക്കറ്റ് പ്രിയനാണ്. അത് മനസ്സിലാക്കി കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദർശനം. ആയതിനാൽ ഈ സന്ദർശനത്തിൽ മോദി ഒരു സമ്മാനം ഒപ്പം കരുതിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കായി...ലൈക്ക് ചെയ്യൂ..
ഒരു ക്രിക്കറ്റ് ബാറ്റ് ആണ് മോദിയുടെ സമ്മാനം. ഈ ലോക കപ്പ് വേളയിൽ ഈ ബാറ്റിന് ഒരു പ്രത്യേകത കൂടി വരുത്തിയാണ് മോദി സമ്മാനിക്കുന്നത്. ഇതിൽ കുറെ കയ്യൊപ്പുകൾ ഉണ്ട്. ക്രിക്കറ്റ് ലോകകപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമിലെ കളിക്കാരുടെ കയ്യൊപ്പാണിത് എന്നതാണ് പ്രത്യേകത. ട്വിറ്ററിൽ ഈ ചിത്രം മോദി പങ്കുവച്ചിട്ടുണ്ട്
Connected by cricket!
— Narendra Modi (@narendramodi) June 8, 2019
My friend, President @ibusolih is an ardent cricket fan, so I presented him a cricket bat that has been signed by #TeamIndia playing at the #CWC19. pic.twitter.com/G0pggAZ60e