Thursday, April 25, 2024
 
 
⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു
Automobiles Video

എംജി ഹെക്റ്റർ വില പ്രഖ്യാപിച്ചു

09 May 2019 12:00 AM

മോറിസ് ഗാരേജ് (എംജി) മോട്ടോർ ഇന്ത്യ , തങ്ങളുടെ ഇന്ത്യയിലെ ആദ്യ മോഡൽ എംജി ഹെക്ടർ , ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് കാറെന്ന പ്രഖ്യാപനത്തോടെ പുറത്തിറക്കി. 12,18,000 മുതലാണ് കാറിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഹെക്ടർ ഇറങ്ങുന്നത്. ഇതിൽ തന്നെ പെട്രോൾ, ഡീസൽ മോഡലുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ മോറിസ് ഗാരേജ്, ആദ്യമായാണ് ഇന്ത്യയിലേക്ക് വരുന്നത്.1924 ലാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്.രാജ്യത്തെ അൻപത് നഗരങ്ങളിലായി 65 ഷോറൂമുകളാണു എംജിക്കു ഇന്ത്യയിൽ ഉള്ളത്.ഗുജറാത്തിലാണ് എംജിയുടെ പ്ലാന്റ് പ്രവർത്തിക്കുന്നത്

 

 

 

മൈക്രോസോഫ്റ്റ്, അഡോബ്, സാപ്, സിസ്‌കോ തുടങ്ങി നിരവധി കമ്പനികളുടെ ടെക്‌നോളജി പിന്തുണയോടെ ‘ഐ-സ്മാര്‍ട്’ സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍ബില്‍റ്റ് സിം മുഖേനയാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ സാധ്യമാവുന്നത്. ഇത് സൂചിപ്പിച്ച് കൊണ്ടു തന്നെ ‘ഇന്റര്‍നെറ്റ് ഇന്‍സൈഡ്’ എന്ന ബാഡ്ജും വാഹനത്തിന്റെ പുറത്ത് ആലേഖനം ചെയ്തിട്ടുണ്ട്.

ഡീസൽ മോഡൽ നാല് വേരിയന്റുകളിലും ലഭ്യമാകുമ്പോൾ പെട്രോൾ മാന്വൽ ട്രാൻസ്മിഷൻ മോഡൽ സ്റ്റൈൽ, സൂപ്പർ എന്നീ വേരിയന്റുകളിൽ മാത്രമാണ് ഇറങ്ങുന്നത്. ഇതിന്റെ തന്നെ ഹൈബ്രിഡ് മോഡൽ സൂപ്പർ, സ്മാർട്ട്, ഷാർപ് എന്നീ വേരിയന്റുകളിൽ ലഭിക്കുന്നു. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇറങ്ങുന്നത് സ്മാർട്ട്, ഷാർപ് എന്നീ വേരിയന്റുകളിൽ മാത്രമാണ്.

ഡീസൽ മോഡലിന് പെട്രോൾ മോഡലിനേക്കാൾ ഒരു ലക്ഷം രൂപ അധികമായിരിക്കും.143 ബിഎച്പി കരുത്തും 250 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനും,173 ബിഎച്പി കരുത്തും 3 50 എൻഎം ടോർക്കും നൽകുന്ന 2.0 ലിറ്റർ ഡീസൽ എൻജിൻ മോഡലുമാണ് ഉള്ളത്.കൂടാതെ പെട്രോൾ വാരിയന്റിൽ ഒരു ഹൈബ്രിഡ് മോഡലും കമ്പനി അവതരിപ്പിക്കുന്നു.

4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം പൊക്കവുമാണ് വാഹനത്തിനു ഉള്ളത്.10 സ്പോക്ക് അലോയ് വീലാണ് ഉപയോഗിച്ചിരിക്കുന്നത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വോയിസ് റെക്കഗ്നിഷൻ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ എന്നിവയും വാഹനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ടാറ്റാ ഹരിയർ ,ജീപ്പ് കോമ്പസ് മഹീന്ദ്ര എക്സ് യു വി 500 എന്നിവയാണ് പ്രധാന എതിരാളികൾ.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration