സ്വാശ്രയ മെഡിക്കല്‍ ഫീസ് കൂടും; പുനര്‍നിര്‍ണയിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് ഫീസ് നിര്ണയസമിതിയ്ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. നിശ്ചിത സമയത്തിനകം ഫീസ് പുനര്‍നിര്‍ണയിക്കണം. സ്വാശ്രയ മാനേജ്മെന്റുകള്‍ സമിതിയുമായി സഹകരിക്കണമെന്നും കോടതി അറിയിച്ചു. സ്വാശ്രയ മെഡിക്കല്‍ ഫീസ് പുന പരിശോധിക്കണമെന്ന് മുന്‍പ് ഹൈക്കോടതി വിധിച്ചിരുന്നു. മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ ഈ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ആറ് ലക്ഷം രൂപ വരെയാണ് ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ്. എന്നാല്‍ ഇത് 17 ലക്ഷമായി ഉയര്‍ത്തണമെന്നായിരുന്നു മാനേജ്മെന്റുകളുടെ വാദം.
ഫീസ് നിര്‍ണയസമിതിയുടെ തീരുമാനം മാനേജ്മെന്റുകള്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ഫീസ് പുനര്‍നിര്‍ണയിക്കാന്‍ ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.