മരട് ഫ്ലാറ്റ് : വൈദ്യുതിയും ജലവിതരണവും വൈകിട്ട് വിച്ഛേദിക്കും; കൂടുതല്‍ സമയം ആവശ്യപ്പെട്ട് താമസക്കാര്‍
കൊച്ചി: പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളില്‍നിന്ന് താമസക്കാര്‍ ഒഴിഞ്ഞുപോകാനുള്ള സമയപരിധി വ്യാഴാഴ്ചയോടെ തീരും. ഫ്ളാറ്റുകളിലെ വെള്ളവും വൈദ്യുതിയും ഇന്ന് വൈകുന്നേരത്തോടെ വിച്ഛേദിക്കും എന്നാണ് അറിയുന്നത്. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന നിലപാടിലാണ് താമസക്കാര്‍.
ഫ്ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ മാര്‍ഗരേഖ അനുസരിച്ച് മൂന്നാം തീയതി ഫ്ളാറ്റുകള്‍ ഒഴിപ്പിക്കാം എന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഫ്ളാറ്റ് ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നും ഇന്നു വൈകുന്നേരത്തോടെ ഫ്ളാറ്റ് ഒഴിയണമെന്നുമാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.