Thursday, April 25, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
Automobiles

ഥാർ 700 വിപണിയിൽ

25 June 2019 03:02 PM

മഹീന്ദ്രയുടെ എക്കാലത്തെയും അഭിമാനവും കരുത്തുമായ ഥാർ 700 എന്ന ലിമിറ്റഡ് എഡിഷൻ മോഡൽ വിപണിയിലെത്തിച്ചു. പുതിയ ഥാറിന്റെ 700 എണ്ണം മാത്രമാകും വിൽപ്പനയ്ക്കെത്തുക. ഡൽഹി ഷോറൂമിൽ 9.99 ലക്ഷം രൂപയാണു ഥാർ 700 പ്രത്യേക പതിപ്പിന്റെ വില; സാധാരണ ഥാർ സിആർഡിഇ ഫോർ വീൽ ഡ്രൈവിനെ അപേക്ഷിച്ച് അര ലക്ഷത്തോളം രൂപ അധികം നൽകണം ഈ ലിമിറ്റഡ് എഡിഷൻ മോഡൽ സ്വന്തമാക്കാൻ.

നാപോളി ബ്ലാക്ക് അക്വാ മറീൻ എന്നീ രണ്ടു നിറങ്ങളിൽ മാത്രമായിരിക്കും ഈ മോഡൽ ലഭിക്കുക. മുൻതലമുറ സ്കോർപിയൊയിലും മാർക്സ്മാനിലുമുണ്ടായിരുന്ന അഞ്ച് സ്പോക്ക്, 15 ഇഞ്ച് അലോയ് വീലാണ് ഈ ഥാറിനായി മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നത്. ബോണറ്റിൽ കറുപ്പ് ഗ്രാഫിക്സും മുൻ ബംപറിൽ സിൽവർ ഫിനിഷുമൊക്കെയായാണ് ഥാറിന്റെ ഈ സിഗ്നേച്ചർ എഡീഷന്റെ വരവ്. ഒപ്പം വലതുഭാഗത്തെ ഫെൻഡറിലുള്ള പ്രത്യേക ബാഡ്ജിൽ മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര കയ്യൊപ്പ് ചാർത്തിയിട്ടുമുണ്ട്. ലതററ്റ് സീറ്റ് കവറുകളാണ് ഈ മോഡലിൽ ഉള്ളത്.

ഥാർ 700നു കരുത്തേകുന്നത് 2.5 ലീറ്റർ, സി ആർ ഡി ഇ എൻജിനാണ്; അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ വിപണിയിലുള്ള മറ്റു ഥാർ പോലെ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)വും ഈ പതിപ്പിലുണ്ട്.

എന്നാൽ ഡ്രൈവർ എയർ ബാഗ്, പാസഞ്ചർ സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിങ് സെൻസർ തുടങ്ങിയവയൊന്നും വാഹനത്തിലില്ല എന്നത് ഒരു പോരായ്മ തന്നെയാണ്. അടുത്ത വർഷം ഓട്ടോ എക്സ്പോയിൽ അരങ്ങേറുമെന്നു കരുതുന്ന രണ്ടാം തലമുറ ഥാറിന്റെ വികസനം മഹീന്ദ്രയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. 120 മുതൽ 140 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന ഡീസൽ എൻജിനോടെയാവും ഈ ഥാറിന്റെ വരവെന്നാണു പ്രതീക്ഷ. പിന്നീട് പെട്രോൾ എൻജിനുള്ള ഥാറും മഹീന്ദ്ര അവതരിപ്പിച്ചേക്കും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration