Thursday, March 28, 2024
 
 
⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ ⦿ ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; സൈനികനും ഭാര്യയും അറസ്റ്റിൽ ⦿ സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ
News Automobiles

നാല് ഡീസല്‍ മോഡലുകള്‍ നിര്‍ത്തലാക്കി മഹീന്ദ്ര

05 May 2020 12:04 PM

2020 ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് നടപ്പിലാക്കിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ ഫലമായി നിരവധി മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു. പ്രമുഖ ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയും തങ്ങളുടെ ജനപ്രിയ മോഡലുകൾ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി പരിഷ്ക്കരിക്കുകയും പഴയ ഡീസൽ മോഡലുകൾ ഒരേസമയം നിർത്തലാക്കുകയും ചെയ്‌തത് ശ്രദ്ധേയമായി.


മഹീന്ദ്ര വെരിറ്റോ, വെരിറ്റോ വൈബ്, സൈലോ, നുവോസ്പോർട്ട് എന്നിവയാണ് മഹീന്ദ്ര നിരയിൽ നിന്നും പിൻവാങ്ങിയ മോഡലുകൾ. 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് വെരിറ്റോയും വെരിറ്റോ വൈബിലും ഉപയോഗിച്ചിരുന്നത്. അത് 65 bhp കരുത്തിൽ 160 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.രണ്ട് മോഡലുകൾക്കും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമായിരുന്നു വാഗ്‌ദാനം ചെയ്‌തിരുന്നത്.

Mahindra Verito Price, Images, Reviews and Specs
മഹീന്ദ്ര വെരിറ്റോയ്ക്ക് 7.48 ലക്ഷം മുതൽ 8.87 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വില. വെരിറ്റോ വൈബിന്റെ വില 6.58 ലക്ഷം മുതൽ 7.52 ലക്ഷം വരെയുമായിരുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 2.2 ലിറ്റർ mHawk യൂണിറ്റും 2.5 ലിറ്റർ mDI CRDe ഡീസൽ എഞ്ചിനിലുമാണ് മഹീന്ദ്ര സൈലോ വാഗ്‌ദാനം ചെയ്‌തത്.
2.2 ലിറ്റർ ഓയിൽ ബർണർ 120 bhp കരുത്തും 280 Nm torque ഉം ഉത്പാദിപ്പിക്കും. അതേസമയം 2.5 ലിറ്റർ യൂണിറ്റ് 95 bhp പവറും 218 Nm torque ഉം സൃഷ്‌ടിക്കാൻ ശേഷിയുള്ളതായിരുന്നു. എംപിവി ശ്രേണിയിൽ മറാസോയുടെ മുൻഗാമിയായ സൈലോയ്ക്ക് 9.17 ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെ എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരുമായിരുന്നു.


2016-ൽ അരങ്ങേറ്റം കുറിച്ച മഹീന്ദ്ര നുവോസ്‌പോർട്ടിന് 1.5 ലിറ്റർ ത്രീ സിലിണ്ടർ എം ഹോക്ക് ഡീസൽ എഞ്ചിനിലാണ് വാഗ്‌ദാനം ചെയ്‌തിരുന്നത്. ഇത് 100 bhp പരമാവധി കരുത്തിൽ 240 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഓപ്ഷണലായി അഞ്ച് സ്പീഡ് എഎംടി യൂണിറ്റ് ഉപയോഗിച്ച് സബ് കോംപാക്‌ട് എസ്‌യുവി

Mahindra NuvoSport Price, Images, Mileage, Reviews, Specs
മഹീന്ദ്രയുടെ ഭാവി പദ്ധതിയിലേക്ക് നോക്കുമ്പോൾ ബ്രാൻഡിന്റെ നാല് ജനപ്രിയ എസ്‌യുവികളായ XUV500 സ്കോർപിയോ, ഥാർ, ബൊലേറോ എന്നിവയ്ക്ക് ഒരു തലമുറ മാറ്റം നൽകാൻ തയാറാണ്. നാല് മോഡലുകളും പുതിയ എംസ്റ്റാലിയൻ എഞ്ചിനുകൾക്കൊപ്പം ബാഹ്യവും ആന്തരികവുമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും. XUV300 സ്പോർട്‌സ് മൂന്നാംഘട്ട ലോക്ക്ഡൗൺ പിൻവലിച്ചാൽ ഉടൻ വിപണിയിൽ ഇടംപിടിക്കുമെന്നാണ് സൂചന. അതേസമയം XUV300 ഇലക്ട്രിക് എസ്‌യുവി അടുത്ത വർഷം മാത്രമേ വിൽപ്പനക്ക് എത്തുകയുള്ളൂ.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration