സഹോദരന്റെ സിനിമയിൽ മഞ്ജു നായിക : നായകനായി ബിജു മേനോൻ
മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാരിയർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാരിയർ നായികയാകും.ബിജു മേനോനാണ് നായകൻ.സോഷ്യൽ മീഡിയയിലൂടെ മധു വാരിയർ തന്നെയാണ് ഈ കാര്യം പുറത്തു വിട്ടത്.
പ്രമോദ് മോഹന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രം മോഹൻദാസാണ് നിർമ്മിക്കുന്നത്.ഏകദേശം ഇരുപത് വർഷത്തിന് ശേഷമാണു ബിജു മേനോനും മഞ്ജു വാരിയരും ഒന്നിക്കുന്നത്.ചിത്രത്തിൻറെ ചിത്രീകരണം ഒക്ടോബറിലെ ആരംഭിക്കുകയുള്ളൂ.