പുലിമുരുകനെ പിന്നിലാക്കി ലൂസിഫർ 200 കോടി ക്ലബ്ബിലേക്ക്
ചരിത്രം രചിച്ച് മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫര്‍. ചിത്രം റിലീസ് ചെയ്ത് 50 ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ 200 കോടി കടന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ 200 കോടി നേട്ടത്തിലെത്തുന്ന ആദ്യ മലയാള ചിത്രമായി ലൂസിഫര്‍.'
മോഹന്‍ലാല്‍ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന് 150 കോടി കളക്ഷന്‍ നേടിയിരുന്നു. ഈ റെക്കോഡാണ് ലൂസിഫര്‍ മറികടന്നിരിക്കുന്നത്.