മന്ത്രി കെ.ടി.ജലീലിന് കോവിഡ്; ക്വാറന്റീനില്‍ പ്രവേശിച്ചു
മന്ത്രി കെ.ടി.ജലീലിന് കോവിഡ്. രോഗബാധ സ്ഥീരീകരിച്ചതിനെത്തുടര്‍ന്ന് മന്ത്രി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ഐസൊലേഷനിലേക്ക് മാറിയിട്ടുണ്ട്. വൈദ്യുതി മന്ത്രി എം.എം. മണിക്കും ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡ്രൈവര്‍ക്ക് പനിബാധിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രി മണിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മന്ത്രിസഭായോഗത്തില്‍ സ്വന്തം ഒഫിസിലിരുന്നാണ് അദ്ദേഹം പങ്കെടുത്തത്. പഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ക്വാറന്റീനില്‍ പോയി.
ഞായറാഴ്ച അദ്ദേഹം മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. മന്ത്രിയുമായി അടുത്ത് ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ മന്ത്രി തോമസ് ഐസക്, ഇ.പി. ജയരാജന്, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. മൂന്നുപേരും രോഗവിമുക്തിനേടിയിരുന്നു.