"കുഴപ്പമില്ല നമുക്ക് നേരിടാമെന്ന" ആ വാക്കുകളാണ് ഞങ്ങളുടെ ധൈര്യം; ശൈലജ ടീച്ചർ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംകൾ നേർന്ന് മന്ത്രി കെ കെ ശൈലജ. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം പെട്ടെന്ന് കൈക്കൊള്ളാന്‍ കഴിയുക എന്നതാണ് ഒരു ഭരണാധികാരിയുടെ ഏറ്റവും പ്രധാന മേന്മയെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
കേരളം കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് എടുത്ത ഓരോ തീരുമാനവും കേരളത്തിന്റെ ചരിത്രത്താളുകളില്‍ തെളിഞ്ഞുനില്ക്കുന്നത് സ്വര്‍ണലിപികളില്‍ ആയിരിക്കും. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഏറെ പ്രതിസന്ധികളിലൂടെ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളേയും പോലെ കേരളവും കടന്നുപോയിട്ടുണ്ട്. രണ്ടുതവണ കേരളത്തെ ഞെട്ടിച്ച മഹാ പ്രളയം, ഓഖി ചുഴലിക്കാറ്റ്, നിപ വൈറസ് ബാധ, ഇപ്പോഴത്തെ കൊറോണ വൈറസ് ബാധ തുടങ്ങിയവയെല്ലാം ഒരു കൊച്ചു സംസ്ഥാനത്തെ നിലയില്ലാ കയങ്ങളിലേക്ക് താഴ്ത്താന്‍ മതിയായ കാരണങ്ങളാണ്. ഈ ഘട്ടങ്ങളിലെല്ലാം കേരളത്തിന്റെ മുഖ്യമന്ത്രി പ്രകടിപ്പിച്ചിട്ടുള്ള നിശ്ചയദാര്‍ഢ്യം ആണ് ഞങ്ങള്‍ സഹമന്ത്രിമാര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമെല്ലാം കര്‍മ്മമേഖലയില്‍ ഉറച്ചു നില്ക്കാന് പ്രേരണയായത്.
ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് :