Wednesday, April 24, 2024
 
 
⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
Automobiles

കിയ സെൽറ്റോസ് കേരളത്തിൽ | വില ഇങ്ങനെ

12 July 2019 03:22 PM

കിയ മോട്ടോഴ്സ് ഇന്ത്യയുടെ ആദ്യ മോഡലായ സെൽറ്റോസ് കേരളത്തിലെത്തി. വാഹനത്തിന്റെ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. ജൂലൈ ആദ്യമാണ് സെൽറ്റോസിനെ കിയ ആദ്യമായി പ്രദർശിപ്പിക്കുന്നത്. ഇന്ത്യൻ വാഹന വിപണിയിൽ കടുത്ത മത്സരത്തിനു വേദിയായ ഇടത്തരം എസ് യു വി വിഭാഗത്തിലേക്കാണ് സെൽറ്റോസിന്റെ വരവ്.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്ന കിയയ്ക്ക് നിലവിൽ രാജ്യത്തെ 160 നഗരങ്ങളിലായി 265 ടച്ച്പോയിന്റുകളുണ്ട്. വില ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്ത 9.69 ലക്ഷം രൂപ മുതലാണ് സൽറ്റോസിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

മലിനീകരണ നിയന്ത്രണത്തിൽ ബിഎസ് 6 നിലവാരം പുലർത്തുന്ന എൻജിനുകളോടെയാവും സെൽറ്റോസിന്റെ വരവ്. 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ, 1.4 ലീറ്റർ ടർബോ പെട്രോൾ ഡയറക്ട് ഇഞ്ചക്ഷൻ എൻജിനുകളാവും സെൽറ്റോസിനു കരുത്തേകുക. ഡീസൽ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവർട്ടർ ഗീയർ ബോക്സുകളാവും ലഭിക്കുക. 1.5 ലീറ്റർ ഡീസൽ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, സി വി ടി ഗീയർബോക്സുകളാവും ട്രാൻസ്മിഷൻ. 1.4 ലീറ്റർ ടർബോ പെട്രോളിനു കൂട്ട് ആറു സ്പീഡ് മാനുവലോ ഏഴു സ്പീഡ് ഡ്യൂവൽ ക്ലെച് ഓട്ടമാറ്റിക് ഗീയർബോക്സോ ആയിരിക്കും ഉണ്ടാവുക.

സെൽറ്റോസിന്റെ ടോപ് വേരിയന്റിൽ 10.25 ഇഞ്ച് ടച് സ്ക്രീൻ, ഹെഡ് അപ് ഡിസ്പ്ലേ, 360 ഡിഗ്രി എറൗണ്ട് വ്യൂ കാമറ, സൺ റൂഫ്, മൾട്ടി കളർ ആംബിയന്റ് ലൈറ്റിങ്, കൂൾഡ് മുൻ സീറ്റ്, ബോസ് ഓഡിയോ സിസ്റ്റം തുടങ്ങിയവയുണ്ടാവും. 4.3 മീറ്റർ നീളമുള്ള ‘സെൽറ്റോസ്’ ചുവപ്പ്, കറുപ്പ്, നീല, ഓറഞ്ച്, ഗ്ലേഷ്യർ വൈറ്റ്, ക്ലിയർ വൈറ്റ്, സിൽവർ, ഗ്രേ എന്നീ ഒറ്റ നിറങ്ങളിൽ വിൽപ്പനയ്ക്കുണ്ടാവും. കൂടാതെ റെഡ്/ബ്ലാക്ക്, ഗ്ലേഷ്യർ, വൈറ്റ്/ബ്ലാക്ക്, സിൽവർ/ബ്ലാക്ക്, ഗ്ലേഷ്യർ വൈറ്റ്/ഓറഞ്ച് എന്നീ ഇരട്ട വർണ സങ്കലനങ്ങളിലും ‘സെൽറ്റോസ്’ ലഭ്യമാവും.

 

 

 ടെക്‌ലൈൻ, ജിടി ലൈൻ എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന സെൽടോസിന്റെ ടെക്‌ലൈനിന്റെ വില 9.69 ലക്ഷം മുതൽ 15.99 ലക്ഷം വരെയും ജിടിലൈനിന്റേത് 13.49 ലക്ഷം മുതൽ 15.99 ലക്ഷം രൂപ വരെയുമാണ്. ടെക് ലൈൻ 1.5 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളോടെ ലഭിക്കുമ്പോൾ ജിടി ലൈൻ 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിനോടെയാണ് വിപണിയിലെത്തിയത്. 

 

കഴിഞ്ഞ മാസം 15 മുതൽ 32035 പ്രീബുക്കിങ്ങുകൾ വാഹനത്തിന് ലഭിച്ചു എന്നാണ് കിയ അറിയിച്ചത്. ഹ്യുണ്ടേയിയുടെ സഹസ്ഥാപനമായ കിയ മോട്ടോഴ്സിന്റെ ഇന്ത്യയിലെ ആദ്യ വാഹനമായ സെൽറ്റോസിന് മികച്ച വിജയം ലഭിക്കും എന്നാണ് കമ്പനി പ്രതീക്ഷ. 

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration