കെവിൻ വധക്കേസ്: ദുരഭിമാനക്കൊലയല്ലെന്ന് പ്രതിഭാഗം കോടതിയില്‍
കോട്ടയം: കെവിൻ ദുരഭിമാന കൊലക്കേസിൽ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന് ഇന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇത് നിഷേധിക്കുന്ന നിലപാടാണ് പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ചത്. കെവിന്റേത് ദുരഭിമാനക്കൊലയാണോ എന്ന് സ്ഥിരീകരിക്കാന്‍ വേണ്ടി, വിധി പറയുന്നത് മാറ്റിവയ്ക്കുകയാണെന്ന് കോടതി അറിയിച്ചു.
എന്നാൽ ദുരഭിമാനക്കൊലയെന്ന വാദം അംഗീകരിക്കാനാകില്ലെന്നാണു പ്രതിഭാഗത്തിന്റെ നിലപാട്. വിവാഹം ഒരുമാസത്തിനകം നടത്താമെന്ന് പിതാവ് പറഞ്ഞിരുന്നതായാണു വാദം.