Tuesday, April 23, 2024
 
 
⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ
Health

നോൺ വെജ് ഭക്ഷണം ഉപേക്ഷിക്കാതെ തന്നെ ശരീരഭാരം കുറക്കാവുന്ന ഒരു ഡയറ്റ് ​പ്ലാൻ

04 June 2019 12:00 AM

ഈ അടുത്ത് പുറത്തു വന്ന, ഒരു സർവ്വേ പ്രകാരം യുവാക്കൾക്കിടയിൽ 52% പേർ, മാംസാഹാരം ഉപേക്ഷിക്കാൻ കഴിയാത്തതുകൊണ്ട് പല ഡയറ്റ് പ്ലാനുകളും പാതി വഴിയിൽ ഉപേക്ഷിച്ചവരാണ്. നമ്മളിൽ പലരുടെയും കഥ മറ്റൊന്ന് അല്ല. 
 
അങ്ങനെ മാംസാഹാരം ഉപേക്ഷിക്കാൻ കഴിയാത്ത ഒരാളാണോ നിങ്ങൾ ?. ഇതേ കാരണത്താൽ പല ഡയറ്റ് പ്ലാനുകളും പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടോ? അമിതവണ്ണം നിങ്ങളെ അലട്ടുന്ന ഒരു പ്രശ്നം ആണോ? എന്നാൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന, ഉപകരിക്കുന്ന, വളരെ ചുരുങ്ങിയ കാലയളവിൽ ഫലം കിട്ടുന്ന ഒരു ഡയറ്റിനെ കുറിച്ചാണ് ഇവിടെ പറയുന്നത് - കീറ്റോ ഡയറ്റ്. സിനിമ താരങ്ങളും മറ്റു സെലിബ്രിറ്റികളും ഇതിനെ കൂടുതൽ ആശ്രയിക്കുന്നത് കൊണ്ട്, ഇത് സെലിബ്രിറ്റി ഡയറ്റ് എന്നും അറിയപ്പെടുന്നു.
 
പല തരത്തിലുള്ള ഡയറ്റ് പ്ലാനുകൾ ആളുകൾ മാറി മാറി പരീക്ഷിക്കാറുണ്ട് എന്നാൽ വളരെ ശ്രദ്ധിച്ച്‌ തെരഞ്ഞെടുക്കേണ്ട ഒന്നാണ് ഡയറ്റുകൾ. ജീവിതശൈലി, സ്വന്തം ശരീരപ്രകൃതി, സാമ്പത്തിക സ്ഥിതി, സമയ ലഭ്യത  എന്നിവ എല്ലാം കണക്കിലെടുത്താണ് ഒരു ഡയറ്റ് തെരഞ്ഞെടുക്കേണ്ടത്.
 
 
എങ്ങനെ ആണ് കീറ്റോ ഡയറ്റ് ശരീരത്തിൽ പ്രവർത്തിക്കുന്നത് ?
 
ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് പ്രധാനമായും അന്നജത്തിൽ (കാർബോഹൈഡ്രേറ്റ്) നിന്നും കൊഴുപ്പിൽ (ഫാറ്റ്) നിന്നുമാണ്. അരിയിലും ഗോതമ്പിലും മധുരപലഹാരങ്ങളിലും കൂടുതലായി അടങ്ങിയിരിക്കുന്നത് അന്നജമാണ്‌. ഈ അന്നജത്തിന്റ്റെ അളവ് കുറച്ചു ഫാറ്റ് കൂട്ടി, മിതമായ പ്രോട്ടീനും ശരീരത്തിന് നൽകുന്ന രീതിയിലാണ് കീറ്റോ ഡയറ്റിൽ ആഹാരം ക്രമീകരിച്ചിരിക്കുന്നത്. കാർബോഹൈഡ്രേറ്റ് കുറയുന്നതിനാൽ ശരീരം കൊഴുപ്പിൽ നിന്നും ഊർജ്ജം ഉല്പാദിപ്പിക്കാൻ നിർബന്ധിതമാകുന്നു. ശരീരം കൊഴുപ്പിനെ കീറ്റോണാക്കി മാറ്റുകയാണ്  (ഫാറ്റ് --> ആസിഡ്  --> കീറ്റോൺ) ഇവിടെ നടക്കുന്നത്. ഈ കീറ്റോണിനെ ഊർജ്ജമായി ഉപയോഗിച്ച് ശരീരം പ്രവർത്തിക്കുന്നു. ഇങ്ങനെയാണ് ഈ ഭക്ഷണ രീതിയിലൂടെ ശരീരഭാരം വേഗത്തിൽ കുറയുന്നത്.
 

കൂടുതല്‍ ഹെല്‍ത്ത്‌ ടിപ്സിനായി...ലൈക്ക് ചെയ്യൂ..

 
എന്തൊക്കെ കഴിക്കാം ?
 
ഇത് അടിസ്ഥാനപരമായി ഒരു നോൺ വെജ് ഡയറ്റ് ആണ്. ചില മാറ്റങ്ങൾ വരുത്തി വെജ് ഡയറ്റായും ഉപയോഗിക്കുന്നവർ ഉണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ തുടർന്നുവന്ന ഒരു ഭക്ഷണ രീതിയായതിനാൽ അടിസ്ഥാനപരമായി ഇതിൽ ഉൾപ്പെട്ട ഭക്ഷണപദാർത്ഥങ്ങളുടെ  ലഭ്യത  നമ്മുടെ നാട്ടിൽ കുറവാണ്. മധുരം ഇല്ലാത്തതോ, മധുരം തീരെ കുറഞ്ഞതോ ആയ ഭക്ഷണ പദാർത്ഥങ്ങൾ ആണ് ഇതിൽ ഉൾപെടുത്തേണ്ടത്. ആവിയിൽ വേവിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ആണ് ഉചിതമെങ്കിലും ചെറിയരീതിയിൽ ഒലിവ് ഓയിൽ, വെളിച്ചെണ്ണ എന്നിവ ഉപയോഗിക്കുന്നത്തിൽ തെറ്റില്ല. ഇനി പറയുന്നവ ഭക്ഷണത്തിൽ ഉൾപെടുത്തുക.
 
ചിക്കൻ, മട്ടൺ, ബീഫ്, മത്സ്യം, മുട്ട 
തൈര്, ബട്ടർ, ചീസ്, ബദാം, കശുവണ്ടി പരിപ്പ്, വോൾനട്ട്, റാഗി
ചീര, മുരിങ്ങയില, വെള്ളരിക്ക, വഴുതനങ്ങ, പാവയ്ക്ക, വെണ്ടയ്ക്ക, പടവലങ്ങ, വാഴക്കൂമ്പ്, കോവയ്ക്ക, ബ്രോക്കോളി, സുക്കിനി, അവോകാഡോ, ക്യാബേജ്, ബീൻസ്.
അധികം മധുരമില്ലാത്ത എല്ലാ പഴവര്ഗങ്ങളും
നിങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ നാട്ടിൽ ലഭ്യമായ കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഏതൊരു ഭക്ഷണ പദാർത്ഥങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം.
ഈ ഡയറ്റ് എടുക്കുമ്പോൾ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്.
 
 
ഒഴിവാക്കേണ്ടവ 
 
വെളുത്ത അരിയുടെ ചോറ്, വാഴപ്പഴം, ഉരുളകിഴങ്ങ്, കാര്ബണേറ്റഡ് ഡ്രിങ്സ്, മധുര പലഹാരങ്ങൾ എന്നിവ പൂർണമായും ഒഴുവാക്കുക.
 
പാൽ ഒഴുവാക്കുന്നതാവും ഉത്തമം.
 
 
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
 
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പ്രമേഹ രോഗികൾ, ഹൃദ് രോഗികൾ, ഹോർമോൺ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് ഈ ഡയറ്റ് കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കണം എന്നില്ല, മാത്രമല്ല അങ്ങനെ ഉള്ളവർക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും ഇടയുണ്ട്;  അതിനാൽ ഇവർ ഈ ഡയറ്റ് എടുക്കുന്നതിനു മുൻപ് ഡോക്ടറുടെ അഭിപ്രായം ആരായുന്നത് ഉചിതമായിരിക്കും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration