പരിമിതികളെ തോല്‍പ്പിച്ച് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ ദേവികയ്ക്ക് കേരള പോലീസിന്റെ ആദരം
ഇരുകൈകളുമില്ലാതെ ജനിച്ച് എസ്.എസ്.എല്‍.സി പരീക്ഷ എല്ലാ വിഷയത്തിലും എ പ്ലസ്സ് നേടി വിജയിച്ച മലപ്പുറം വളളിക്കുന്ന് സി.ബി.എച്ച്.എസ് സ്കൂള്‍ വിദ്യാര്‍ത്ഥിനി സി.പി.ദേവികയെ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അനുമോദിച്ചു. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.പി.സജീവിന്റെയും എം.സുജിതയുടെയും മകളാണ് ദേവിക.
ദേവികയുടെ നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമാണ് വിജയപീഠം കീഴടക്കാന്‍ പ്രചോദനമായതെന്ന് സംസ്ഥാന പോലീസ് മേധാവി അഭിപ്രായപ്പെട്ടു. ഇരുകൈകളുമില്ലാത്ത ദേവിക പരസഹായമില്ലാതെ കാലുകള്‍ ഉപയോഗിച്ചാണ് പരീക്ഷ എഴുതിയത്. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അഭിനന്ദനക്കത്ത്, സ്മരണിക, ക്യാഷ് അവാര്‍ഡ് എന്നിവ സംസ്ഥാന പോലീസ് മേധാവി ദേവികയ്ക്ക് സമ്മാനിച്ചു. ദേവികയുടെ മാതാപിതാക്കള്‍, സഹോദരന് സി.പി.ഗൗതം, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.