പാലാരിവട്ടം മേല്‍പ്പാലം: ഒക്ടോബര്‍ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് വാക്കാല്‍ നിര്‍ദേശം നല്കി. തിരുമാനവുമായി സര്‍ക്കാരിന് മുന്നോട്ടു പോവാം. പക്ഷെ പൊളിക്കല്‍ നടപടി തല്ക്കാലം പാടില്ലെന്നാണ് നിര്‍ദേശം. പാലം പൊളിക്കരുതെന്നാവശ്യപ്പെട്ട് നല്കിയ രണ്ടു ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. കേസില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.