കേരളത്തില്‍ കോവിഡ് മരണനിരക്ക് ഉയരുന്നു; ഇതുവരെ 635 കൊവിഡ് മരണം
സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 635 കൊവിഡ് മരണം. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച 22 പേരുടേത് കൊവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചു. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. അതേസമയം, സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.