ലണ്ടനിൽ കേരളത്തിന്റെ മണി മുഴങ്ങി
ലണ്ടൻ : ലണ്ടൻ ഓഹരി വിപണിയിൽ കിഫ്ബിയുടെ ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെട്ടു.ലണ്ടൻ ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമാണ് കിഫ്ബി.ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വ്യാപാരത്തിനായി ലണ്ടൻ ഓഹരി വിപണി തുറന്നു കൊടുത്തത്.ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
മുഖ്യമന്ത്രിയെ കൂടാതെ ധനകാര്യ മന്ത്രി തോമസ് ഐസക്,ചീഫ് സെക്രട്ടറി ടോം തോമസ് എന്നിവരും പങ്കെടുത്തു.