സ്വിസ്സ് കമ്പനി മേധാവികളുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച
കേരള മുഖ്യമന്ത്രി പിണറായി വിജയൻ സ്വിസ്സ് കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തി.കേരളത്തിലെ നിക്ഷേപ സാധ്യതകളെപറ്റിയാണ് മുഖ്യമന്ത്രി സ്വിറ്റസർലന്റിലെ വിവിധ കമ്പനികളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത്.ഐടി ,മറ്റു വ്യവസായ മേഖലകളിലേക്ക് വലിയ നിക്ഷേപ സാധ്യത ഉണ്ട് എന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായി. ബെർണിലെ ഇന്ത്യ ഹൌസിലാണ് കൂടിക്കാഴ്ച നടന്നത്.ചീഫ് സെക്രട്ടറി ടോം ജോസ്,വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ എന്നിവരും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുന്നു.