Thursday, April 25, 2024
 
 
⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു

കേരള ബജറ്റ് 2020; നികുതി നിർദേശങ്ങൾ ഇങ്ങനെ

07 February 2020 02:39 PM

തിരുവനന്തപുരം: ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ ഇങ്ങനെയാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ നിൽക്കുന്ന ഖജനാവിന് അധിക വരുമാനം നൽകുന്നവയാണ് പല നിർദ്ദേശങ്ങളും.

  • ഫ്ലാറ്റുകൾ ഒഴികെയുള്ള കെട്ടിടങ്ങൾക്ക് സ്റ്റാംപ് ഡ്യൂട്ടി കണക്കാക്കുന്നതിന് വില നിശ്ചയിക്കാനുള്ള കൃത്യമായ സംവിധാനമില്ല. ഇതിനായി സ്റ്റാമ്പ് ആക്ടിൽ ഭേഗഗതി വരുത്തും. പ്രതീക്ഷിക്കുന്ന വരുമാനം 225 കോടി
  • ഭൂമിയുടെ ന്യായവില 10 ശതമാനം വർധിപ്പിക്കും. പ്രതീക്ഷിക്കുന്ന വരുമാനം200 കോടി.
  • മൂല്യവർധിത നികുതിയിലെ മുഴുവൻ പലിശയും പിഴ പലിശയും ഒഴിവാക്കും. അഡ്മിറ്റഡ് ടാക്സ് പൂർണമായും അടയ്ക്കണം. തർക്കത്തിലുള്ള നികുതിയുടെ 50 ശതമാനം ഇളവ് അനുവദിക്കും. അപ്പീലിൽ ഉൾപ്പെട്ടിട്ടുള്ളവയ്ക്ക് ഉൾപ്പെടെ ഇത് ബാധകമാക്കും. 2020 ജൂലൈ 31ന് അകം അപേക്ഷ നൽകണം. ആംനസ്റ്റി ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം തുക അടയ്ക്കുന്നവർക്ക് 10 ശതമാനം റിബേറ്റ് നൽകും. തവണ വ്യവസ്ഥ സ്വീകരിക്കുന്നവർ കുടിശിക തുകയുടെ 20 ശതമാനം ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം നൽകണം. ബാക്കി തുക നാലു തവണകളായി 2020 ഡിസംബറിന് മുൻപ് അടച്ചു തീർക്കണം.
  • മൂല്യ വർധിത നികുതി നിയമപ്രകാരം റിട്ടേൺ റിവൈസ് ചെയ്യുന്നതിന് 2019 സെപ്റ്റംബർ 30വരെ അവസരം നൽകിയിരുന്നു. വ്യാപാരികളുടെ ആവശ്യം മാനിച്ച് ഇത് 2020 ഡിസംബർ 31വരെ നീട്ടി.
  • കേരള പൊതുവിൽപ്പന നികുതി നിയമത്തിന് കീഴിലുള്ള കുടിശികയ്ക്ക് പ്രഖ്യാപിച്ച ആംനസ്റ്റി ഈ വർഷവും തുടരും.
  • കഴിഞ്ഞ ബജറ്റിൽ 5 ലക്ഷംരൂപവരെ വിറ്റുവരവുള്ള വ്യാപാരികളുടെ നികുതി നിർണയങ്ങൾ നിബന്ധനകൾക്ക് വിധേയമായി പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു. ഈ ആനുകൂല്യം 10 ലക്ഷംരൂപവരെ വിറ്റുവരവുള്ള വ്യാപാരികൾക്കും ബാധകമാക്കും.
  • ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതി പൂർണമായും ഒഴിവാക്കി.
  • പുതുതായി വാങ്ങുന്ന പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകളുടെ ആദ്യ 5 വർഷത്തെ നികുതിയിൽ ഏർപ്പെടുത്തിയിരുന്ന റിബേറ്റ് എടുത്തു കളഞ്ഞു. ഇത്തരം വാഹനങ്ങളുടെ ആദ്യ അഞ്ചു വർഷത്തെ ഒറ്റത്തവണ നികുതി 2500രൂപയായി നിജപ്പെടുത്തി.
  • പുതുതായി വാങ്ങുന്ന ഇലക്ട്രിക്ക് കാറുകൾ, മോട്ടർ സൈക്കിളുകൾ, സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് പ്രൈവറ്റ് സർവീസ് വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിവയുടെ നികുതി അഞ്ചു ശതമാനമായി നിജപ്പെടുത്തി.
  • ഡീലർമാരുടെ കൈവശമുള്ളതും ഡെമോ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതുമായ വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് ഇതേ തരത്തിലുള്ള വാഹനങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ അടയ്ക്കേണ്ട നികുതിയുടെ പതിനഞ്ചിൽ ഒന്ന് നികുതി ഏർപ്പെടുത്തും. ഇത്തരം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ 15 വർഷത്തെ ഒറ്റത്തവണ നികുതി ബാധകമാക്കും.
  • ടിപ്പർ വിഭാഗത്തിൽപ്പെടാത്തതും 20000കിലോഗ്രാം റജിസ്ട്രേഡ് ലെയ്ഡൻ വെയിറ്റിൽ കൂടുതലുമായ ചരക്കുവാഹനങ്ങളുടെ നികുതിയിൽ 25 ശതമാനം കുറവ് വരുത്തി.
  • രണ്ടു ലക്ഷംവരെ വില വരുന്ന മോട്ടർ സൈക്കിളുകൾക്ക് ഒരു ശതമാനവും, 15 ലക്ഷംവരെ വിലവരുന്ന മോട്ടർ കാറുകൾ, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പ്രൈവറ്റ് സർവീസ് വാഹനങ്ങൾ എന്നിവയുടെ നികുതിയിൽ രണ്ട് ശതമാനവും വർധനവ് വരുത്തി. പ്രതീക്ഷിക്കുന്ന വരുമാനം 200 കോടി.
  • സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെ റജിസ്ട്രേഷൻ നികുതിയിൽ രണ്ട് ശതമാനം വർധന വരുത്തി.
  • പൊല്യൂഷൻ ടെസ്റ്റിങ് സ്റ്റേഷനുകളുടെ ലൈസന്‍സ് ഫീ 25,000രൂപയായി വർധിപ്പിച്ചു.
  • എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസുകളുടെ നികുതി സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി വർധിപ്പിച്ചു. ഇരുപത് സീറ്റുകളുള്ള ബസുകൾക്ക് സീറ്റ് ഒന്നിന് 50രൂപ. 20 സീറ്റുകൾക്ക് മുകളിലുള്ള ബസുകൾക്ക് സീറ്റ് ഒന്നിന് 100 രൂപ.
  • തറ വിസ്തീർണത്തിന്‌‍റെ അടിസ്ഥാനത്തിൽ നികുതി ഈടാക്കുന്ന സ്റ്റേജ് കാര്യേജുകളുടെ നികുതിയിൽ 10 ശതമാനം കുറവു വരുത്തി.
  • ഇതര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിലേക്ക് മേൽവിലാസം മാറ്റുന്നതിന് മറ്റു സംസ്ഥാനങ്ങളിൽനിന്നും എൻഒസി എടുത്ത തീയതി മുതൽ കേരളത്തിലെ നികുതി അടച്ചാൽ മതിയാകും.
  • വൻകിട പ്രോജക്ടുകൾ നടപ്പിലാക്കുമ്പോൾ, തൊട്ടടുത്തുള്ള ഭൂമിക്ക് വിജ്ഞാപനം ചെയ്ത ന്യായവിലയേക്കാൾ 30 ശതമാനംവരെ വില പുനർനിർണയിക്കാം. 50 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്.

ആഡംബര നികുതി പുതുക്കി:

278.7–464.50 ചതുരശ്രമീറ്റർ–5000രൂപ
(3000–5000 ചതുരശ്രഅടി)

464.51–696.75 ചതുരശ്രമീറ്റർ‌–7500 രൂപ
(5001–7500 ചതുരശ്രഅടി)

696.76–929 ചതുരശ്രമീറ്റർ–10000രൂപ
(7501–10000ചതുരശ്രയടി)

929 ചതുരശ്രമീറ്ററിനു മുകളിൽ 12500 രൂപ
(10000 ചതുരശ്ര അടിക്ക് മുകളിൽ)

  • 5 വർഷത്തേക്കോ അതിൽ കൂടുതൽ കാലത്തേക്കോ ഉള്ള ആഡംബര നികുതി ഒരുമിച്ചു മുൻകൂറായി അടച്ചാൽ ആകെ നികുതിയിൽ 20 ശതമാനം ഇളവ് അനുവദിക്കും. 16 കോടിരൂപ അധികവരുമാനം പ്രതീക്ഷിക്കുന്നു.
  • ഒറ്റത്തവണ കെട്ടിട നികുതി പരമാവധി 30 ശതമാനത്തിൽ കവിയാത്തവിധം പുനർനിർണയിക്കും.
  • തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ കെട്ടിട നമ്പർ അനുവദിക്കുന്നതിനു മുന്നോടിയായി ഒറ്റത്തവണ കെട്ടിട നികുതി ഒടുക്കിയെന്ന് ഉറപ്പാക്കും. 50 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

പോക്കുവരവ് ഫീസ് പുതുക്കി:

10 ആർവരെ 100രൂപ
11–20 ആർവരെ–200രൂപ
21–50രൂപവരെ–300രൂപ
51– 1 ഹെക്ടർവരെ–500രൂപ
1 ഹെക്ടറിന് മുകളിൽ 2വരെ–700രൂപ
2 ഹെക്ടറിനു മുകളിൽ 1000രൂപ
(പ്രതീക്ഷിക്കുന്ന വരുമാനം8 കോടി)

  • വില്ലേജ് ഓഫിസുകളിൽനിന്ന് സ്ഥലപരിശോധന നടത്തി നൽകുന്ന ലൊക്കേഷൻ മാപ്പുകൾക്ക് 200 രൂപ ഫീസ് ഏർപ്പെടുത്തി. സർക്കാർ ഭവന പദ്ധതികൾക്കായി നൽകുന്ന ലൊക്കേഷൻ മാപ്പുകളെ ഈ ഫീസിൽനിന്നും ഒഴിവാക്കും. 50 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
  • വില്ലേജ് ഓഫിസുകളിൽനിന്ന് നൽകുന്ന തണ്ടപ്പേർ പകർപ്പിന് 100 രൂപ ഫീസ് ഏർപ്പെടുത്തി. സർക്കാർ ഭവന പദ്ധതികള്‍ക്കായി തണ്ടപേര്‍ പകർപ്പുകളെ ഈ ഫീസുകളിൽനിന്ന് ഒഴിവാക്കി. ഇതിലൂടെ 50 കോടിരൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.
  • ക്ഷേമ പെൻഷനുകൾ വാങ്ങുന്ന അനർഹരെ ഒഴിവാക്കും. ഇതിലൂടെ 700 കോടിയുടെ ചെലവ് ഒഴിവാക്കാനാകും
  • തദ്ദേശ വകുപ്പിലെ ഡിആർ ഡിഐ, പെർഫോമൻസ് ഓഡിറ്റ് എന്നീ വിഭാഗങ്ങളിലെ 700 ജീവനക്കാരെ പുനർവിന്യസിക്കും. ഇവരുടെ ചുമതലകൾക്ക് ഇന്ന് പ്രസക്തിയില്ലാത്തതിനാലാണ് പുനർവിന്യസിക്കുന്നത്. ചരക്കുനികുതി വകുപ്പിൽ അധികമായുള്ളവരെ പഞ്ചായത്തിലേക്ക് പുനർവിന്യസിക്കും
  • കാറുകൾ വാങ്ങുന്നതിനു പകരം മാസവാടകയ്ക്ക് എടുക്കും. ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങാനായാൽ 7.5 കോടിരൂപ ലാഭിക്കാനാകും. മേൽപറഞ്ഞ നടപടികളിലൂടെ 1500 കോടിരൂപയുടെ അധിക ചെലവെങ്കിലും ഒഴിവാക്കാനാകും
  • ജിസ്ടി വകുപ്പിലെ 75 ശതമാനം ഉദ്യോഗസ്ഥരെയും ജിഎസ്ടി നികുതി പിരിവിനായി വിന്യസിക്കും
  • ഒരു ലക്ഷത്തോളം പുതിയ റജിസ്ട്രേഷനുകൾ ഉൾപ്പെടുത്തി നികുതി ശൃംഖല വിപുലീകരിക്കും
  • അതിർത്തിയിൽ സ്ഥാപിക്കുന്ന ക്യാമറകളിലൂടെ ചരക്ക് വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കും
  • റജിസ്ട്രേഡ് വ്യാപാരികളുടെ റിട്ടേൺ ഫയലിങ്, നികുതി ഒടുക്കൽ എന്നിവ കൃത്യമായി നിരീക്ഷിക്കുന്നതിന് അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർമാരെ ചുമതലപ്പെടുത്തും
  • നികുതി വെട്ടിപ്പ് സാധ്യതയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും നിർബന്ധിത ഇ–ഇൻവോയിസുകൾ ഏർപ്പെടുത്തും
  • 2020ലെ കേന്ദ്ര ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ള സിജിഎസ്ടി ഭേദഗതികൾക്ക് സമാനമായ ഭേദഗതികൾ സംസ്ഥാന ജിഎസ്ടി നിയമത്തിലും ഉൾപ്പെടുത്തും

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration