കോണ്‍ഗ്രസ് എംപി കെ. സുധാകരന് കോവിഡ്
കണ്ണൂര്‍ : കോണ്‍ഗ്രസ് എംപി കെ. സുധാകരന് കൊറോണ. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. സുധാകരന് തന്നെയാണ് രോഗവിവരം അറിയിച്ചത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കൊറോണ ഫലം പോസിറ്റീവ് ആയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ രണ്ട് എംപിമാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ എന്‍കെ പ്രേമചന്ദ്രന് എംപിയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരനും രോഗം ബാധിച്ചത്. അതേസമയം, എന്‍.കെ പ്രേമചന്ദ്രന് എംപി രോഗമുക്തനായി ആശുപത്രി വിട്ടു.