Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

മലയാളി വനിതക്ക് സാമൂഹിക സേവനത്തിനു അന്തർദേശീയ പുരസ്ക്കാരം

13 November 2019 05:41 PM

തിരുവനന്തപുരം സ്വദേശിയും ഹെല്പിങ് ഹാൻഡ്‌സ് ഓർഗനൈസേഷൻ (H2O) എന്ന സാമൂഹിക സന്നദ്ധ സംഘടനയുടെ സ്ഥാപകയുമായ ജോളി ജോൺസണ് ബ്രിട്ടനിൽ നിന്നുള്ള അന്താരാഷ്ട്ര പുരസ്ക്കാരം. യുകെ പോയ്ന്റ്സ് ഓഫ് ലൈറ്റ് അവാർഡിനാണ് (UK Points of light) ജോളി അർഹയായത്. ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ പ്രിൻസ് ചാൾസിൽ നിന്നും ജോളി അവാർഡ് ഏറ്റു വാങ്ങി.

ജോളിയുടെ നേതൃത്വത്തിൽ, ഭിന്നശേഷിക്കാരായ കുട്ടികൾക്കായി H2O ഒരു കേന്ദ്രം നടത്തിവരികയും, അവിടെ സന്നദ്ധപ്രവർത്തകരായിട്ടുള യുവജനങ്ങൾ ഉൾപ്പടെയുള്ളവർ നിരവധി തെറാപ്പി സെഷനുകൾ, തൊഴിൽ പരിശീലനം, കുടുംബ കൗൺസിലിംഗ് എന്നിവ നടത്തുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസം, ശുചിത്വ പദ്ധതികൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് H2O നടത്തിവരുന്നത്. കേരളത്തെ ഭീകരമായി ബാധിച്ച പ്രളയത്തിന് ശേഷം പ്രളയ-പുനരധിവാസ പരിപാടികളിലേക്കും H2O കടക്കുകയായുണ്ടായി.ഈ പദ്ധതിയിൽ നിലവിൽ വൈദ്യസഹായങ്ങൾ, വിദ്യാഭ്യാസ വസ്തുക്കൾ, വീടുകൾ പുനർനിർമ്മിക്കൽ എന്നിവയിലൂടെ ഏകദേശം 3000ത്തിൽ അധികം ആളുകൾക്കാണ് H2O താങ്ങായി മാറിയത്.

'' കേരളത്തിലുടനീളമുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കാൻ 12,000-ലധികം യുവ സന്നദ്ധ പ്രവർത്തകർക്ക് പ്രചോദനമാണ് ജോളി ജോൺസൺ. ഇതിലൂടെ, ഇന്ത്യയിൽ പഠിക്കുകയും അല്ലെങ്കിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മറ്റ് യുവതി യുവാക്കൾക്ക് അവരുടെ സമയം, അവരുടെ പരിശ്രമം സൗജന്യമായി നൽകാൻ താല്പര്യം കാണിക്കുന്നു. ' എന്ന് ചെന്നൈയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണർ ജെറോമി പിൽമോറെ ബെഡ്ഫോർഡ് പറയുന്നു.

“ഞാൻ 2012ൽ H2O ആരംഭിച്ചപ്പോൾ, എന്റെ വിദ്യാർത്ഥി സന്നദ്ധപ്രവർത്തകർക്കൊപ്പം ഞാൻ പരിചരിച്ച ആദ്യത്തെ ആളായിരുന്നു തങ്കകമണി എന്ന ഓട്ടിസം ബാധിച്ച സ്ത്രീ. പരിപാലിക്കാൻ ആരുമില്ലാതെ വളരെ മോശം സ്ഥിതിയിലായിരുന്നു അന്ന് തങ്കമണി. ഇന്നവർ ജീവിച്ചിരിപ്പില്ല. ഈ അവാർഡ് അവർക്കായും അവരെ പോലെ ഓട്ടിസം ബാധിച്ച കുട്ടിക്കൾക്കായും ഇന്ത്യയിലെ പിന്നോക്ക പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്കുമായി ഞാൻ സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവരാണ് യഥാർത്ഥ യോദ്ധാക്കൾ . എന്റെ സന്നദ്ധപ്രവർത്തകർ, അവർ പ്രായം കുറഞ്ഞവരാണെങ്കിലും, സാമൂഹ്യപ്രവർത്തനത്തിന്റെ ആവശ്യകത മനസ്സിലാക്കുന്നവരാണ് എന്നതിൽ ശരിക്കും സന്തോഷമുണ്ട് '' എന്നും അവാർഡ് ജേതാവ് കൂടിയായ ജോളി ജോൺസൻ പറയുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration