കെ എം ബഷീറിന്റെ ഭാര്യക്ക് ജോലി; കുടുംബത്തിന് സർക്കാർ 6 ലക്ഷം രൂപയുടെ ധനസഹായം
തിരുവനന്തപുരം:വാഹനാപകടത്തിൽ മരണപ്പെട്ട മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകാൻ തീരുമാനം. കെ എം ബഷീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായി മലയാളം സർവ്വകലാശാലയിൽ ജോലി നൽകും.
ഇത് കൂടാതെ കുടുംബത്തിന് ആറ് ലക്ഷം രൂപയുടെ ധനസഹായം നൽകാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.