ഇട്ടിമാണി മെയ്ഡ് ഇൻ ചൈന | ഒഫീഷ്യൽ ട്രൈലെർ
നവാഗതരായ ജിബി, ജോജു എന്നിവർ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' യുടെ ട്രൈലെർ റിലീസ് ചെയ്തു. ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
വീഡിയോ കാണാം :
ഹണി റോസ്, അജു വർഗീസ്, കെപിഎസി ലളിത,സിദ്ദിഖ്, ധർമജൻ, സലിം കുമാർ, ഹരീഷ് കണാരൻ, പാഷാണം ഷാജി, അശോകൻ, വിനു മോഹൻ, സ്വാസിക, അരിസ്റ്റോ സുരേഷ്, കൈലാഷ്, രാജേഷ് പറവൂർ, ജോണി ആന്റണി, സിജോയ് വർഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
കുന്നംകുളം, തൃശൂർ, ചൈന എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. ഫോർ മ്യൂസിക്സും കൈലാസ് മേനോനുമാണ് സംഗീതം. ഷാജി കുമാറാണ് ഛായാഗ്രഹണം.