ഇഷ്കിൽ നിറയുന്നത് പ്രണയമോ പ്രതികാരമോ ?
പതിഞ്ഞ് പറഞ്ഞു തുടങ്ങുന്ന പ്രണയം കാവ്യം. പേര് പോലെ തന്നെ ദിവ്യമായ പ്രണയം, അങ്ങനെയാണ് ഇഷ്ക് ലേക്ക് കടക്കുന്നത്. ഒരു മീഡീൽ ക്ലാസ് യുവാവ് തന്റെ പ്രണയം വീട്ടിൽ തുറന്ന് പറയുമ്പോൾ ഉണ്ടാക്കുന്ന ചമ്മലും ആനന്ദവും സച്ചിയിലുണ്ടാക്കുമ്പോൾ ഇതൊക്കെ നമ്മുടെ ജീവതത്തിൽ ഉണ്ടായിട്ടില്ലേ എന്ന് നമുക്ക് തോന്നിപോകും. മുന്നോട്ടുള്ള സച്ചിയുടെ വസുധയുടെ പ്രണയ സുരഭില നിമിഷങ്ങളും എല്ലാം മൊത്തതിൽ മനസ്സിൽ ഇഷ്ക് നിറയ്ക്കുന്ന നിമിഷങ്ങൾ. പക്ഷേ ഒരു പകലിന് ഒരു ഇരവെന്ന പോലെ എല്ലാ സന്തോഷങ്ങൾക്ക് മുകളിൽ കരിനിഴൽ പോലെ ആൽവിൻ എത്തുന്നു.
പിന്നീട് അങ്ങോട്ട് കപട സദചാരത്തിന്റെ അസ്വാസ്ഥമായ മുഖം മൂടി ധരിച്ച അയാൾ വിഭ്രാന്തി പടർത്തുന്ന നിമിഷങ്ങൾ. അതെല്ലാം മൂകമായി തേങ്ങലോടെ സാക്ഷിയാകേണ്ടി വരുന്ന സച്ചിയും അപമാനത്തിന്റെ മാനസിക സങ്കർഷങ്ങളിലേക്ക് നിലം പതിക്കുന്ന വസുധയും. ഇരുൾ നീങ്ങി പകൽ തെളിയുമ്പോൾ ഇഷ്കിന്റെ മുഖം ചുവക്കുന്നു പ്രണയം പ്രതീകാരത്തിന് വഴിമാറുന്നു കാഴ്ചകൾ അവിടെ സച്ചിയും ആൽവിനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാകുന്നു. ആദ്യ പകുതിയിലെ നായകൻ പീന്നീട് വില്ലനിലേക്ക്. ആര് ശരി ആര് തെറ്റ് എന്ന് തിട്ടപ്പെടുത്തുവാൻ കഴിയാത്ത നിമിഷങ്ങൾ.
ഒടുവിൽ ആൽവിൻന്റെ കറ കളഞ്ഞ രൂപമായി സച്ചിയെ വസുധക്ക് അനുഭവപ്പെടുമ്പോൾ ഒരായിരം ഇഷ്ക് തോന്നുന്നു പെണ്ണേ. നിന്റെ പ്രണയം മനസ്സിലാക്കാത്ത കപട സദാചാരവാദി സച്ചിക്ക് നീ നല്കിയ മറുപടിയും അത് അർഹിക്കുന്നു. എന്തും അമിതമായാൽ ആപത്ത് എന്ന് വെളിവാക്കുന്നടത്ത് വെളുക്കെ ചിരിക്കുന്ന സച്ചിയെ തിരിച്ചറിയുന്ന വസുധയും തികഞ്ഞ കുടുംബ സ്നേഹിയുടെ പാഴ് ചിരിയാണ് ആൽവിന്റെത് എന്ന് മനസ്സിലാക്കുന്ന മരിയയുടെ നോവും കനലുകളാക്കി അവസാനിക്കുന്നടത്ത് ഇഷ്ക് അവസാനിക്കുന്നു.
ആശംസകൾ ഷൈൻ, ആൻ ,ഷൈൻ, ലീയോണ ,അനുരാജ്, രതീഷ്, ജേക്ക്സ്