‘പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയില്‍ ചെന്ന് വീഴും’; തകര്‍പ്പന്‍ മറുപടിയുമായി സംവിധായകന്
ഷെയ്ന് നിഗം, ആന്‍ ശീതള്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ‘ ഇഷ്ക്’ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ അനുരാജ് മനോഹര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സിനിമ, ഒരാണും പെണ്ണും ഒന്നിച്ചിരിക്കുന്നിടത്ത് സദാചാര ലംഘനം കാണുന്ന പകല്‍ മാന്യന്മാരെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ചിത്രത്തില്‍. എന്നാല്‍ ഇതിനെതിരെയായിരുന്നു യുവാവിന്റെ കമന്റ്. ‘ചിത്രം പല സിനിമകളുടെ കോപ്പിയാണ്. മലയാളത്തിലായത് കൊണ്ടാണ് സ്വീകരിക്കപ്പെടുന്നത്. പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയില്‍ ചെന്ന് വീഴും. എന്നിട്ട് ഫെമിനിസം മറ്റേത് എന്ന് പറഞ്ഞ് ഇറങ്ങും’ എന്നായിരുന്നു യുവാവ് കുറിച്ചു.