ഐപിഎൽ രണ്ടാം ക്വാളിഫയർ ഇന്ന്; ഫൈനൽ തേടി ഡൽഹിയും ചെന്നൈയും
ഐപിഎൽ ക്രിക്കറ്റിൽ ഫൈനൽ തേടി ഇന്ന് ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസും മുഖാമുഖം. ഇന്ന് ജയിക്കുന്നവർ 12ന് മുംബൈ ഇന്ത്യൻസുമായി ഫൈനലിൽ ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്കാണ് കളി.
ആദ്യ പ്ലേഓഫിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ മുംബൈ ഇന്ത്യൻസിനോട് ആറ് വിക്കറ്റിന് തോറ്റിരുന്നു.