ആദ്യ മത്സരത്തിനായി ഇന്ത്യ സതാംപ്ടണിലെത്തി
ലോകകപ്പില്‍ ആദ്യ മത്സരത്തിനായി ഇന്ത്യ സതാംപ്ടണിലെത്തി. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ മത്സരം. അവസാന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. ആ മത്സരത്തില്‍ സെഞ്ചുറി നേടിയ കെ.എല്‍ രാഹുല്‍ തന്നെ നാലാം നമ്പറില്‍ കളിക്കുമെന്നാണ് ടീം ക്യാംപില്‍ നിന്ന് ലഭിക്കുന്ന സൂചന.