കപ്പല്‍ പ്രതിരോധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: കപ്പലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മിസൈല്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് പ്രഭാല്‍ വിജയകരമായി പരീക്ഷിച്ചു. അറബി കടലിലാണ് നാവികസേന മിസൈല്‍ പരീക്ഷണം നടത്തിയത്.
മിസൈല്‍ അറബികടലിലെ ലക്ഷ്യസ്ഥാനമായ പഴയ കപ്പല്‍ തകര്‍ത്തതായി നാവികസേന അറിയിച്ചു. കപ്പല്‍ തകര്‍ക്കുന്നതിന്റെ വിഡിയോയും ട്വീറ്റില്‍ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മൂന്നാം തലമുറയില്‍ പെട്ട ടാങ്ക് വേധ മിസൈല്‍ നാഗിന്റെ അവസാനഘട്ട പരീക്ഷണം രാജസ്ഥാനിലെ പൊഖ്റാനില്‍ വിജയകരമായി നടത്തിയിരുന്നു. പകലും രാത്രിയും ശത്രുവിന്റെ യുദ്ധടാങ്കുകളെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈല്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) ആണ് വികസിപ്പിച്ചത്.
വ്യാഴാഴ്ച രാവിലെ 6.45ന് പൊഖ്റാന്‍ റേഞ്ചിലാണ് മിസൈല്‍ പരീക്ഷണം നടന്നത്. സൈന്യത്തിന്റെ ആയുധശേഖരത്തിന്റെ ഭാഗമാകുന്ന മിസൈല്‍ പൊതുമേഖലാ കന്പനിയായി ഭാരത് ഡൈനാമിക്സ് ലിമിറ്റഡും (ബിഡിഎല്‍) മിസൈല്‍ കാരിയര്‍ നമിക മേഡക്കിലെ ഓര്‍ഡനന്‍സ് ഫാക്ടറിയും നിര്‍മിക്കുമെന്ന് ഡിആര്‍ഡിഒ അറിയിച്ചു.