Tuesday, April 16, 2024
 
 
⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം ⦿ കളരിപ്പയറ്റ് പരിശീലനം ⦿ ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറി; റഹീമിനെ ചേർത്ത് പിടിച്ചതിനെ പ്രശംസിച്ച് മുഖ്യമന്ത്രി ⦿ ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം ⦿ ‘ജെസ്‌ന ജീവിച്ചിരിപ്പില്ല’ വെളിപ്പെടുത്തലുമായി പിതാവ് ⦿ വീഡിയോ എഡിറ്റിങ് കോഴ്സ് ⦿ അനില്‍ പ്രതിരോധരേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു; അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാര്‍ ⦿ ഇന്റർവ്യൂ മാറ്റി ⦿ പൊതുതെളിവെടുപ്പ് ഏപ്രിൽ 16ന് ⦿ അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു ⦿ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം ⦿ റംസാൻ - വിഷു ചന്തകൾ ഇന്ന് മുതൽ; 10 കിലോ അരി ഉൾപ്പെടെ 13 ഇനങ്ങൾ ⦿ സ്‌കൂൾ പ്രവേശനം ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി ⦿ പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അപേക്ഷിക്കാം ⦿ സെറ്റ് അപേക്ഷ 25 വരെ നൽകാം ⦿ ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന ⦿ പരീക്ഷാ വിജ്ഞാപനം ⦿ പരീക്ഷാ ഫലം ⦿ പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് മാറ്റി ⦿ സൗജന്യ  തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ  സീറ്റുകൾ ഒഴിവ് ⦿ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്; പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ റംസാൻ- വിഷു ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന് ഹൈക്കോടതി അനുമതി; തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന് നിര്‍ദേശം ⦿ എറണാകുളം മണ്ഡലം തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പ്രതിനിധികളുമായി പാെതുനിരീക്ഷക കൂടിക്കാഴ്ച നടത്തി ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു
Sports

വീണ്ടും സൂപ്പർ ഓവർ; ഇന്ത്യക്ക് ജയം

31 January 2020 04:53 PM

വെല്ലിങ്ടണ്‍: തുടർച്ചയായി രണ്ടാം മത്സരവും സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോൾ വീണ്ടും വിജയം ഇന്ത്യക്ക്. ഇന്ത്യ - ന്യൂസീലന്‍ഡിന് ട്വന്റി 20 പരമ്പരയിലെ നാലാം മത്സരവും സമനില ആയതോടെ ആണ് സൂപ്പർ ഓവറിലേക്ക് നീണ്ടത്. ബുംറയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത കിവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുത്തു. മറുപടിയായി ടിം സൗത്തിയുടെ ആദ്യ രണ്ടു പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 10 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ അടുത്ത പന്തില്‍ പുറത്തായി. അഞ്ചാം പന്തില്‍ ഫോറടിച്ച് ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്‌തെ ഇന്ത്യ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്. അർദ്ധ സെഞ്ച്വറി നേടിയ മനീഷ് പാണ്ഡെയുടെയും തകർത്തടിച്ച ലോകേഷ് രാഹുലിന്റെയും പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണും നിരാശപ്പെടുത്തി.

ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഷാര്‍ദുല്‍ താക്കൂറെറിഞ്ഞ അവസാന ഓവറില്‍ കിവീസിന് ജയയത്തിലേക്ക് ഏഴു റണ്‍സ് വേണമായിരുന്നു. എന്നാല്‍ ടിം സെയ്‌ഫേര്‍ട്ട്, ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് അവസാന ഓവറില്‍ നഷ്ടമായി. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ രണ്ടാം റണ്ണിനായി ഓടുമ്പോൾ സാന്റ്‌നര്‍ റണ്‍ ഔട്ടായി.

അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ കോളിന്‍ മണ്‍റോ, ടിം സെയ്‌ഫേര്‍ട്ട് എന്നിവരുടെ ഇന്നിങ്‌സുകളാണ് കിവീസിനെ നിശ്ചിത 20 ഓവറില്‍ 165-ല്‍ എത്തിച്ചത്. 39 പന്തുകള്‍ നേരിട്ട സെയ്‌ഫേര്‍ട്ട് മൂന്നു സിക്‌സും നാലു ഫോറുമടക്കം 57 റണ്‍സെടുത്തു. റോസ് ടെയ്‌ലര്‍ 24 റണ്‍സെടുത്ത് പുറത്തായി. ഇരുവരും നാലാം വിക്കറ്റില്‍ 62 റണ്‍സും കൂട്ടിച്ചേര്‍ത്തു. 47 പന്തില്‍ നിന്ന് മൂന്നു സിക്‌സും ആറു ബൗണ്ടറിയുമടക്കം 64 റണ്‍സെടുത്ത കോളിന്‍ മണ്‍റോയെ വിരാട് കോലി റണ്‍ ഔട്ടാക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ മണ്‍റോ - സെയ്‌ഫേര്‍ട്ട് സഖ്യം 74 റണ്‍സാണ് കിവീസ് സ്‌കോറിലേക്ക് ചേര്‍ത്തത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration