ഇന്ത്യ ഇന്ന് കിവികൾക്ക് നേരെ; ധവാൻ കളിക്കില്ല, രാഹുൽ ഓപ്പൺ ചെയ്തേക്കും | LIVE UPDATES
നോട്ടിങ്ങാം : മഴ കളിച്ചില്ലെങ്കിൽ ഇന്നത്തെ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം തീപാറും. ചമ്പ്യാന്മാരെ തോൽപിച്ച കരുത്തുമായി വരുന്ന ഇന്ത്യയും കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചു പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ന്യൂസിലാന്റും തമ്മിലാണ് ഇന്നത്തെ മത്സരം. കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ശിഖർ ധവാൻ പരിക്കുമൂലം പിന്മാറിയത് ഇന്ത്യക്കു തിരിച്ചടിയാണ്.
ധവാന് പകരം ഋഷഭ് പന്ത് ടീമിൽ എത്തിയെങ്കിലും ഇന്ന് കളിക്കുണ്ടാവില്ല. കെ എൽ രാഹുലിനെ ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ട് വന്ന് വിജയ് പകരം ആ സ്ഥാനത്തേക്കു വിജയ് ശങ്കറിനെയോ ദിനേശ് കാർത്തിക്കിനെയോ പരിഗണിച്ചേക്കും.
ഇന്ത്യ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനും തുടര്‍ന്ന് ഓസ്ട്രേലിയയെ 36 റണ്‍സിനും തോല്‍പ്പിച്ചു. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നീ ടീമുകളെ തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് വരുന്നത്.